ബിഷപ്പ് ഫ്രാങ്കോ അറസ്റ്റില്‍: പീഡനക്കേസില്‍ ബിഷപ്പ് അറസ്റ്റിലാകുന്നത് ഇന്ത്യയില്‍ ആദ്യം
കൊച്ചി (www.evisionnews.co): കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇടക്കാല ജാമ്യം തേടാനുള്ള നീക്കങ്ങള്‍ക്കിടെയാണ് ഫ്രാങ്കോയെ അറസ്റ്റു ചെയ്തത്. അറസ്റ്റു രേഖപ്പെടുത്തി ബിഷപ്പിനെ വൈക്കം മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കി രണ്ട് ദിവസം പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളിലെ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ബലാത്സംഗകേസില്‍ ഇതാദ്യമായാണ് ഒരു ബിഷപ്പിനെ ഇന്ത്യയില്‍ അറസ്റ്റ് ചെയ്യുന്നത്.
ബിഷപ്പിനെ അറസ്റ്റ് ചെയ്തതില്‍ സന്തോഷമുണ്ടെന്ന് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ പ്രതികരിച്ചു. ഹര്‍ഷാരവങ്ങളോടെ ആഘോഷപ്രകടനങ്ങള്‍ നടത്തിയാണ് അവര്‍ അറസ്റ്റ് വാര്‍ത്തയെ വരവേറ്റത്.ബിഷപ്പിനെ വൈദ്യപരിശോധനയ്ക്കും മറ്റുമായി തൃപ്പുണിത്തുറ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയേക്കുമെന്ന് വിവരമുണ്ട്. വൈക്കം മജിസ്‌ട്രേറ്റിന് മുന്നിലോ ഏറ്റുമാനൂരോ ആയിരിക്കും ബിഷപ്പിനെ ഹാജരാക്കുക. രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും എന്നാണ് പൊലീസ് നല്‍കുന്ന വിവരം.
Powered by Info News For You

Comments
Post a Comment