സഹപാഠിക്ക് 'ചങ്ങാതിപ്പൊതി'യുമായി മുഖ്യമന്ത്രിയുടെ കൊച്ചുമകന്‍
തിരുവനന്തപുരം: (www.kvartha.com 01.09.2018) പ്രളയക്കെടുതിയില്‍ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട കുട്ടികളെ സഹായിക്കാന്‍ തിരുവനന്തപുരം ജില്ലാ ശിശുക്ഷേമ സമിതി നടത്തുന്ന 'സഹപാഠിക്ക് ചങ്ങാതിപ്പൊതി' പദ്ധതിയില്‍ പഠനോപകരണങ്ങള്‍ നല്‍കി മുഖ്യമന്ത്രിയുടെ കൊച്ചുമകന്‍ ഇഷാനും. രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ ഇഷാന്‍ ബാഗും അഞ്ചു നോട്ടുബുക്കും ഇന്‍സ്ട്രുമെന്റ് ബോക്സും കുടയും പേനകളും പെന്‍സിലും ചോറ്റുപാത്രവുമാണ് ജില്ലാ ശിശുക്ഷേമസമിതി ഭാരവാഹികളെ ഏല്‍പ്പിച്ചത്.
എല്ലാം നഷ്ടപ്പെട്ട കുട്ടികള്‍ക്ക് വേണ്ട ബാഗും നോട്ടുബുക്കും ഉള്‍പ്പെടെയുള്ള പഠനോപകരണങ്ങള്‍ കുട്ടികളില്‍ നിന്ന് സമാഹരിച്ച് എത്തിക്കുകയാണ് ചങ്ങാതിപ്പൊതി. ഒരു ബാഗും അഞ്ചു നോട്ടുബുക്കും ഒരു ഇന്‍സ്ട്രുമെന്റ് ബോക്സും അഞ്ചു പെന്‍സിലും അഞ്ചു പേനയും ഒരു ചോറ്റുപാത്രവും കുടയും ഉള്‍പ്പെടുന്ന ഒരു കിറ്റാണ് ചങ്ങാതിപ്പൊതി. നൂറുകണക്കിന് കുട്ടികളില്‍ നിന്ന് മികച്ച പ്രതികരണമാണ് ശിശുക്ഷേമ സമിതിക്ക് ലഭിക്കുന്നത്. പഠനോപകരണങ്ങള്‍ പൂര്‍ണമായി നഷ്ടപ്പെട്ട ആയിരത്തിലധികം കുട്ടികള്‍ക്കായുള്ള കിറ്റ് ഇതിനോടകം ശേഖരിക്കാന്‍ സമിതിക്ക് സാധിച്ചു.
ഭാഗികമായി പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കും നല്‍കും. കളക്ഷന്‍ ക്യാമ്പയിന്‍ സെപ്റ്റംബര്‍ അഞ്ചു വരെ തുടരും. സ്‌കൂള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്ക് ആവശ്യമായ പഠനോപകരണങ്ങള്‍ വാങ്ങി നല്‍കാം. എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും സെപ്റ്റംബര്‍ മൂന്നിന് സ്‌കൂള്‍ അധികൃതര്‍ ഇവ സ്വീകരിക്കും. സെപ്റ്റംബര്‍ നാല്, അഞ്ച് തീയതികളില്‍ സ്‌കൂളുകളില്‍ എത്തുന്ന ജില്ലാ ശിശുക്ഷേമസമിതി ഭാരവാഹികള്‍ ഏറ്റുവാങ്ങി സെപ്റ്റംബര്‍ ആറ്, ഏഴ് തീയതികളില്‍ വിദ്യാഭ്യാസ വകുപ്പു മുഖേന അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ കൈവശം എത്തിക്കും. ചെട്ടിക്കുളങ്ങര ജില്ലാ ശിശുക്ഷേമസമിതി ഓഫീസിലും, തൈക്കാട് സംസ്ഥാന ശിശുക്ഷേമസമിതി ഓഫീസിലും, വൈഎംആര്‍ ജംഗ്ഷനിലെ ഇന്‍സ്പിരിറ്റ് ഐഎഎസ് അക്കാദമിയിലും പഠനോപകരണങ്ങള്‍ ശേഖരിക്കും. വിശദവിവരങ്ങള്‍ക്ക് 9447441464, 9495121620, 8129612726.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Donate, CM's grand son , Kerala, News, Flood, CM's grand son donates stationary meterials for 'Sahapadikk Changathippothi'

Powered by Info News For You

Comments
Post a Comment