കന്യാസ്ത്രീയാകാന്‍ മഠത്തില്‍ ചേര്‍ന്ന കാലത്ത് തനിക്കെതിരെ പീഡന ശ്രമമുണ്ടായതായി സാമൂഹ്യ പ്രവര്‍ത്തക ദയാബായിയുടെ വെളിപ്പെടുത്തല്‍; ഏറെ ബഹുമാനിച്ചിരുന്ന വ്യക്തിയില്‍ നിന്നാണ് ദുരനുഭവം ഉണ്ടായത്, ഇത് തുടരാതിരിക്കാന്‍ ശരീരം മുഴുവന്‍ സ്വയം പൊള്ളിച്ചുവെന്നും ദയാബായി
കോട്ടയം: (www.kvartha.com 18.09.2018) കന്യാസ്ത്രീയാകാന്‍ മഠത്തില്‍ ചേര്‍ന്ന കാലത്ത് തനിക്കെതിരെ പീഡന ശ്രമമുണ്ടായതായി സാമൂഹ്യ പ്രവര്‍ത്തക ദയാബായിയുടെ വെളിപ്പെടുത്തല്‍. ഏറെ ബഹുമാനിച്ചിരുന്ന വ്യക്തിയില്‍ നിന്നാണ് തനിക്ക് ഈ ദുരനുഭവം ഉണ്ടായതെന്നും പിന്നീട് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശരീരം മുഴുവന്‍ സ്വയം പൊള്ളിച്ചുവെന്നും ദയാബായി വെളിപ്പെടുത്തുന്നു.
എന്നാല്‍ മഠത്തില്‍ പോകുന്നതിനു മുന്‍പ് താന്‍ മഠത്തെ കുറിച്ചും അവിടുത്തെ ആളുകളെ കുറിച്ചും ഇങ്ങനെയൊന്നും ചിന്തിച്ചിട്ടേ ഇല്ല. ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകുമെന്നും പ്രതീക്ഷിച്ചില്ല. മഠത്തില്‍ തനിച്ചായ സാഹചര്യത്തില്‍ വൈദികനായ ഒരാള്‍ തന്നെ കടന്നുപിടിക്കുകയായിരുന്നു. അയാളുടെ ബലിഷ്ടമായ കരങ്ങള്‍ തട്ടിമാറ്റി രക്ഷപ്പെട്ട തന്റെ അവസ്ഥ പിന്നീട് ഏറെ പരിതാപകരമായിരുന്നു. പ്രായത്തില്‍ മുതിര്‍ന്ന അദ്ദേഹത്തില്‍നിന്ന് ഒരിക്കല്‍ പോലും താന്‍ അത്തരമൊരു പ്രവര്‍ത്തി തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്നും ദയാബായി പറയുന്നു.
എന്നാല്‍ തനിക്കുണ്ടായ ഈ ദുരനുഭവം മഠത്തില്‍ ആരോടും പറയാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. പറഞ്ഞാല്‍ തന്നെ അവരുടെ കുറ്റപ്പെടുത്തലുകളും പരിഹാസവും കേള്‍ക്കേണ്ടതായി വരും. അപ്രതീക്ഷിതമായ ഈ സംഭവത്തില്‍ ആകെ ഭയന്നുപോയ തനിക്ക് അപ്പോഴത്തെ മാനസികാവസ്ഥ വാക്കുകളില്‍ വിവരിക്കാന്‍ സാധിക്കില്ല. ഇത്തരമൊരു സംഭവം തുടര്‍ന്നും ഉണ്ടാകുമോയെന്നായിരുന്നു പേടി. അതുണ്ടാകാതിരിക്കാന്‍ ശരീരത്തില്‍ സ്വയം പൊള്ളലേല്‍പ്പിക്കുകയെന്ന മാര്‍ഗം മാത്രമാണ് മുന്നിലുണ്ടായിരുന്നത്. ഇതിനായി മെഴുകുതിരി ഉപയോഗിച്ച് ശരീരഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിക്കുമായിരുന്നു. മുറിവുകള്‍ വ്രണമാകുമ്പോഴെങ്കിലും തന്നെ വെറുതെ വിടുമല്ലോ എന്നു കരുതി.
പിന്നീട് അദ്ദേഹം തന്നെ വിളിപ്പിച്ചാല്‍ ഒരിക്കല്‍ പോലും താന്‍ അങ്ങോട്ടേക്ക് പോകാന്‍ കൂട്ടാക്കിയില്ല. ഇതു തുടര്‍ന്നപ്പോള്‍ ചില കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും ദയാബായി വ്യക്തമാക്കി.
കുറവിലങ്ങാട്ടെ കന്യാസ്ത്രീ 13 തവണ പീഡിപ്പിക്കപ്പെട്ടപ്പോഴും എന്തുകൊണ്ടു പറഞ്ഞില്ലെന്ന ചോദ്യം എല്ലാവരും ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ അത്തരമൊരു സാഹചര്യത്തില്‍ ആരോടും അങ്ങനെ പറയാന്‍ കഴിയില്ലെന്നാണ് തന്റെ അനുഭവം തെളിയിക്കുന്നതെന്നും ദയാബായി പറയുന്നു. മഠത്തിലാണെങ്കിലും അതിന് അനുകൂലമായ അവസ്ഥയായിരിക്കില്ല.
എന്നാല്‍ ഇപ്പോള്‍ പല മഠങ്ങളിലും സന്തോഷകരമായ പരിതസ്ഥിതിയാണുള്ളത്. അടുപ്പമുള്ള ആരോടെങ്കിലും നമുക്ക് ഇതു പറയാന്‍ കഴിയുമായിരിക്കും. തന്നോട് അടുപ്പമുള്ള കന്യാസ്ത്രീകളില്‍ ചിലര്‍ ഇതു പറഞ്ഞിട്ടുണ്ട്. കുമ്പസാരക്കൂട്ടില്‍ പോലും ഇത്തരം അനുഭവങ്ങള്‍ നമുക്ക് വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും ദയാബായി വെളിപ്പെടുത്തുന്നു.
എന്നാല്‍ ഇപ്പോള്‍ കന്യാസ്ത്രീകളില്‍ ചിലര്‍ പ്രതിഷേധിക്കാന്‍ സന്നദ്ധമായതില്‍ സന്തോഷമുണ്ട്. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ കേസില്‍ സഭയില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കാനില്ല. നിയമവും സത്യവും ജയിക്കണമെന്നാണ് അഭിപ്രായം.
തനിക്കെതിരെയുണ്ടായ അനുഭവം പോലും വര്‍ഷങ്ങള്‍ക്കുശേഷമാണ് പുറത്തുപറയാന്‍ സാധിച്ചത്. താന്‍ രചിച്ച പുസ്തകത്തില്‍ ഇതേക്കുറിച്ച് എഴുതിയപ്പോള്‍ തന്നോട് പലരും ചോദിച്ചിരുന്നു. ഇതൊക്കെ എന്തിനാണ് പരസ്യപ്പെടുത്തുന്നത് എന്ന്. നമ്മുടെ സംസ്‌കാരം സ്ത്രീകളെ പഠിപ്പിച്ചിരിക്കുന്നതും അതു തന്നെയല്ലേ എന്ന് ദയാബായി ചോദിക്കുന്നു. എന്തിനാണ് സ്വന്തം പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നതെന്ന് .
ബിഹാറിലെ ഹസാരിബാഗ് മഠത്തില്‍ മതപഠനത്തിനു ചേര്‍ന്ന ദയാബായി പിന്നീട് അതുപേക്ഷിച്ച് സാമൂഹിക പ്രവര്‍ത്തനത്തിലേക്കു തിരിയുകയായിരുന്നു. 1965 ലാണ് അവര്‍ മഠം ഉപേക്ഷിക്കുന്നത്. തുടര്‍ന്ന് ബിഹാറിലെ പാലമോ ജില്ലയിലെ ഗോത്രവര്‍ഗമേഖലയായ മഹോഡയിലേക്ക് പോയ അവര്‍ അതിനുശേഷം തില്‍സേ ഗോത്രവര്‍ഗ ഗ്രാമത്തില്‍ ഗോണ്ടുകളോടൊപ്പം ജീവിച്ച് അവരുടെ അവകാശങ്ങള്‍ക്കായി പോരാടുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Dayabai reveals face abuse, Kottayam, News, Religion, Molestation attempt, Crime, Criminal Case, Kerala.

Powered by Info News For You

Comments
Post a Comment