ഉറങ്ങാന്‍ കിടന്നപ്പോള്‍ കുരച്ചുബഹളം വെച്ചു ദേഹത്തേക്ക് ചാടി; അരിശം മൂത്ത മദ്യപന്‍ നായയുടെ ചെവി കടിച്ചെടുത്തു
കൊല്‍ക്കത്ത: (www.kvartha.com 05.09.2018) ഉറങ്ങാന്‍ കിടന്നപ്പോള്‍ കുരച്ചുബഹളം വെച്ചു ദേഹത്തേക്ക് ചാടി, അരിശം മൂത്ത മദ്യപന്‍ നായയുടെ ചെവി കടിച്ചെടുത്തു. കൊല്‍ക്കത്തയിലെ ഉത്തന്‍പാരയെന്ന സ്ഥലത്താണു സംഭവം. കള്ളുകുടിച്ചു ബോധംപോയ കെട്ടിടനിര്‍മാണ തൊഴിലാളി ശംഭുനാഥ് ധാലി(35) യെന്നയാള്‍ ആണ് നായയെ കടിച്ചത്.
മദ്യപിച്ച ശേഷം നാട്ടുകാരുമായി വഴക്കു കൂടുന്നതും അക്രമാസക്തനാകുന്നതും ഇയാളുടെ പതിവാണ്. മദ്യപിച്ചുകഴിഞ്ഞാല്‍ ധാലി ഉത്തന്‍പാരയിലെ തെരുവില്‍ തന്നെ കിടന്നുറങ്ങുകയാണ് പതിവ്. കഴിഞ്ഞ ഞായറാഴ്ച മദ്യപാനത്തിനും തര്‍ക്കങ്ങള്‍ക്കും ശേഷം നടപ്പാതയില്‍ ഉറങ്ങാനെത്തിയതായിരുന്നു ധാലി. ഇതിനിടെ ഇയാളെ കണ്ടു തെരുവു നായകള്‍ കുരച്ചുചാടി.
അരിശം മൂത്ത ധാലി കുരച്ചുകൊണ്ട് തന്റെ നേര്‍ക്ക് ചാടിയ നായയില്‍ ഒരെണ്ണത്തിനെ കടന്നുപിടിച്ച് ചെവിയില്‍ ആഞ്ഞുകടിച്ചു. നായയുടെ ചെവി മുറിയുന്നതുവരെ ഇയാള്‍ കടിവിട്ടില്ല. വേദനകൊണ്ട് നായ ഓരിയിട്ടതോടെ മറ്റുനായ്ക്കളും കടിക്കാനായി ചാടി എത്തി. എന്നാല്‍ ഇവയെ ധാലി ആട്ടിയോടിച്ചു. പിന്നീട് നായയുടെ കരച്ചില്‍കേട്ട് എത്തിയ നാട്ടുകാര്‍ ഇയാളെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: West Bengal: Intoxicated man bites off stray dog's ear, booked, Kolkata, News, Humor, Police, Injured, Dog, Bite, Police, Arrested, National.

Powered by Info News For You

Comments
Post a Comment