സംസ്ഥാനത്ത് ഭീതിവിതച്ച് എലിപ്പനി പടരുന്നു: ഇന്നു മാത്രം മരിച്ചത് എട്ടുപേര്‍


](www.evisionnews.co) സംസ്ഥാനത്ത് ഭീതി പരത്തി എലിപ്പനി ബാധിച്ചുള്ള മരണം വ്യാപിക്കുന്നു. ഇന്ന് മാത്രം എട്ട് പേരാണ് എലിപ്പനി ബാധിച്ചത് മരിച്ചത്. മൂന്നു പേരുടെ മരണം മാത്രമാണ് ഇതില്‍ എലിപ്പനിയെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ബാക്കി അഞ്ചു പേരും മരിച്ചത് എലിപ്പനി ലക്ഷണങ്ങളോടെയാണ്. കോഴിക്കോട്-3, പാലക്കാട്-2, മലപ്പുറം-2, തിരുവനന്തപുരം-1 എന്നിങ്ങനെയാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നേരത്തെ പ്രളയത്തിന് ശേഷം സംസ്ഥാനത്ത് എലിപ്പനി മരണം തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരുന്നു. സംസ്ഥാനത്താകെ കഴിഞ്ഞ ദിവസം 68 ലേറെ പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെങ്കിലും എലിപ്പനി ബാധിച്ചവരുടെ എണ്ണം വര്‍ധിച്ചത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുകയാണ്. ആലപ്പുഴയില്‍ നാല് പേര്‍ക്ക് കൂടി എലിപ്പനി സ്ഥിരീകരിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?