പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിന് കോളജിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് യുവാവ് ആക്രമിച്ചു; പോലീസ് കേസെടുത്തു

ബേക്കല്‍: (www.kasargodvartha.com 11.09.2018) പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിന് കോളജിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് യുവാവ് ആക്രമിച്ചു പരിക്കേല്‍പിച്ചതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബേക്കല്‍ സ്വദേശിനിയും മംഗളൂരുവിലെ കോളജില്‍ വിദ്യാര്‍ത്ഥിനിയുമായ 18കാരിയാണ് പോലീസില്‍ പരാതി നല്‍കിയത്. ബേക്കലിലെ ഷാഹിദിനെ (23) തിരെയാണ് പോലീസ് കേസെടുത്തത്.

ഷാഹിദ് പല തവണയായി പെണ്‍കുട്ടി പ്രണയാഭ്യാര്‍ത്ഥന നടത്തി ശല്യം ചെയ്ത് വരികയായിരുന്നു. പെണ്‍കുട്ടി ഇതിനെ എതിര്‍ത്തതോടെയാണ് ചൊവ്വാഴ്ച രാവിലെ കോട്ടിക്കുളം റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് യുവാവ് അടിച്ചു പരിക്കേല്‍പിച്ചത്. കൂട്ടുകാരിയോടൊപ്പം ട്രെയിന്‍ കയറാന്‍ നില്‍ക്കുന്നതിനിടെ യുവാവ് ആക്രമിക്കുകയായിരുന്നു. ഇതിനു ശേഷം പെണ്‍കുട്ടി കരഞ്ഞുകൊണ്ട് ട്രെയിന്‍ കയറി പോയെങ്കിലും പിന്നീട് പിതാവിനോടൊപ്പമെത്തി ബേക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

Keywords: Kasaragod, Kerala, news, Bekal, Kottikulam, Bekal, Assault, Attack, case, Police, Crime, Top-Headlines, College student assaulted by Youth; Police case registered
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?