ഹര്‍ത്താലില്‍ സ്തംഭിച്ച് കേരളം

തിരുവനന്തപുരം: (www.kvartha.com 10.09.2018) ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് യു ഡി എഫും എല്‍ ഡി എഫും സംയുക്തമായി ആഹ്വാനം ഹര്‍ത്താലില്‍ കേരളം സ്തംഭിച്ചു. കെ എസ് ആര്‍ ടി സിയും സ്വകാര്യ ബസ്സുകളും സംസ്ഥാനത്ത് സര്‍വ്വീസ് നടത്തിയില്ല. വ്യാപാരസ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്.

പ്രളയബാധിത പ്രദേശങ്ങളിലും ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്. ഇത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. റെയിവേ സ്റ്റേഷന്‍, വിമാനത്താവളം, ആശുപത്രി, എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ ഹര്‍ത്താലില്‍ വലഞ്ഞു. കൊച്ചിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കാളവണ്ടി സമരം നടന്നു. തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്ക് ഉപരോധിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. രണ്ടിടങ്ങളില്‍ ബസിന് കല്ലേറുണ്ടായി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, Harthal, Trending, Kerala Staggered in harthal


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?