നന്ദമൂരി ഹരികൃഷ്ണയുടെ മൃതദേഹത്തിനൊപ്പം സെല്‍ഫി; നാലു നഴ്‌സുമാര്‍ക്ക് പണിപോയി
ഹൈദരാബാദ്: (www.kvartha.com 01.09.2018) ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ടി.രാമറാവുവിന്റെ (എന്‍ടിആര്‍) മകന്‍ നന്ദമൂരി ഹരികൃഷ്ണയുടെ മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത നാലു നഴ്‌സുമാരെ ആശുപത്രി അധികൃതര്‍ പുറത്താക്കി.
നല്‍ഗോണ്ടയിലെ കമിനേനി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ പുരുഷ നഴ്‌സ് അടക്കമുള്ളവരാണ് മൃതദേഹത്തിനൊപ്പം സെല്‍ഫി എടുത്തത്. മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നു ചൂണ്ടിക്കാട്ടിയാണു ഇവരെ ജോലിയില്‍നിന്നു പുറത്താക്കിയത്.
മൃതദേഹത്തിനൊപ്പം ചിരിച്ചുകൊണ്ടുനില്‍ക്കുന്ന ചിത്രം വാട്‌സാപ്പിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ഒരുക്കുന്നതിനിടെയാണ് ഇവര്‍ സെല്‍ഫി എടുത്തത്. തികച്ചും നിര്‍ഭാഗ്യകരമായ സംഭവമാണുണ്ടായതെന്നും ജീവനക്കാര്‍ക്കുവേണ്ടി മാപ്പു ചോദിക്കുന്നുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഇവരെ സര്‍വീസില്‍നിന്നു നീക്കിയതായും അധികൃതര്‍ അറിയിച്ചു.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് നല്‍ഗോണ്ട ജില്ലയില്‍വച്ച് നന്ദമൂരി ഹരികൃഷ്ണ അപകടത്തില്‍പെട്ട് മരിച്ചത്. നെല്ലൂരില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുംവഴി വാഹനം ഓടിച്ചിരുന്ന ഹരികൃഷ്ണ വെള്ളം കുടിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഡിവൈഡറിനു മുകളിലൂടെ പാഞ്ഞ് എതിര്‍ദിശയില്‍ വന്ന മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ തലകീഴായി മറിഞ്ഞിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Telangana hospital sacks four nurses for selfie with Nandamuri Harikrishna’s body, Hyderabad, News, Dead Body, Photo, Social Network, hospital, Nurses, National.

Powered by Info News For You

Comments
Post a Comment