പ്രളയത്തിന്റെ തീവ്രത ബോധ്യപ്പെട്ട് കേന്ദ്രസംഘം

ആലപ്പുഴ: (www.kvartha.com 23.09.2018) പ്രളയം തകര്‍ത്തെറിഞ്ഞ കുട്ടനാടിന്റെ ജീവിതം നേരില്‍ കണ്ട് കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം. രാവിലെ കുപ്പപ്പുറം പ്രൈമറി ഹെല്‍ത്ത് സെന്റര്‍, മടവീഴ്ച വീണ് തകര്‍ന്ന കനകശ്ശേരി പാടം, ഉമ്പിക്കാരം ജട്ടി തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഉച്ചയോടെ കാവാലത്തെത്തി. കുപ്പപ്പുറം ഭാഗങ്ങളില്‍ വള്ളത്തില്‍ സംഘം ജില്ല കളക്ടര്‍ക്കൊപ്പം ഉള്‍പ്രദേശങ്ങളിലെ വള്ളം കയറിയ വീടുകളും സന്ദര്‍ശിച്ചു.

തുടര്‍ന്ന് മങ്കൊമ്പ് കിഴക്ക് ഭാഗത്തുള്ള എ.സി. റോഡിനരികിലെ വെള്ളം കയറിയ വീടുകള്‍ സന്ദര്‍ശിച്ചു. പ്രളയകാലത്ത് വെള്ളത്തില്‍മുങ്ങി പ്രവര്‍ത്തനം നിലച്ചിരുന്ന വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിശോധിച്ച സംഘം നഷ്ടമായ ഫയലുകളും പരിശോധിച്ച് ജീവനക്കാരുമായി സംസാരിച്ചു. തുടര്‍ന്ന് സംഘം മുട്ടാറിലെത്തുകയും ആറിന്റെ തീരമിടിഞ്ഞത് കാണുകയും ചെയ്തു. അവിടെനിന്ന് നിരേറ്റുപുറത്തേക്ക് പോയി. അവിടെ ജനപ്രതിനിധികളുമായി മറ്റും സംസാരിച്ചു.

പമ്പായാറിന്റെ തീരമിടിഞ്ഞതും കണ്ടു. ജനപ്രതിനിധികളുമായി സംഘം സംസാരിക്കുമ്പോള്‍ സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, എം.ടി. എല്‍.പി.എസ്, ടി.എം,ടി. സ്‌കൂള്‍ എിവിടങ്ങളിലെ വിദ്യാര്‍ഥികളും അധ്യാപകരും സമീപവാസികളും കേന്ദ്രസംഘത്തോട് ആവലാതികളുമായെത്തി. തുടര്‍ന്ന് ചെങ്ങന്നൂരിലെ വെള്ളപ്പൊക്കം തിവ്രമായ പാണ്ടനാട്, വെണ്മണി, ഇടനാട് നീരേറ്റുപുറം പ്രദേശങ്ങളിലും സംഘമെത്തി. സംഘത്തിനൊപ്പം ജില്ലാതല ഉദ്യോഗസ്ഥര്‍, സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി പ്രതിനിധി ഫഹദ് മര്‍സൂക്ക് എന്നിവരും ഉണ്ട്. തോമസ് ചാണ്ടി എം.എല്‍.എയുടെ പ്രതിനിധി തോമസ് ജോസഫും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Alappuzha, Flood, Central team aware of the intensity of the flood
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?