ആറാട്ടുപുഴയില്‍ തെരുവ് നായ്ക്കളുടെ ശല്യം ജനങ്ങളുടെ ജീവന് ഭീക്ഷണിയാകുന്നു

ഹരിപ്പാട്: (www.kvartha.com 06.09.2018) ആറാട്ടുപുഴ പഞ്ചായത്തില്‍ തെരുവ് നായ്ക്കളുടെ ശല്യം കൂടുന്നത് മൂലം തീരദേശ റോഡിലൂടെയുള്ള ഇരുചക്രവാഹനയാത്രക്കാരുടെ ജീവന് ഭീക്ഷണിയാകുന്നു. കടലിനും കായലിനും മധ്യേ ഒരു കിലോമീറ്റര്‍ പോലും വീതിയില്ലാത്ത പല ഭാഗങ്ങളും ആറാട്ടുപുഴ പഞ്ചായത്തിന്റെതാണ്. ഈ ഭാഗങ്ങളില്‍ തെരുവ് നായ്ക്കള്‍ പെറ്റ് പെരുകുന്നത് മൂലം ഇവ കുറുകെ ചാടി ഇരുചക്രവാഹനക്കാര്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമായി മാറി കൊണ്ടിരിക്കുന്നു.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും, നാട്ടുകാര്‍ക്കും ഇവ ഭീഷണി ഉയര്‍ത്തുന്നുണ്ട്. നല്ലാണിക്കല്‍, വട്ടച്ചാല്‍, രാമഞ്ചേരി, പെരുംമ്പള്ളി, തറയില്‍കടവ്, വല്ല്യഴീക്കല്‍ പ്രദേശങ്ങളില്‍ ആണ് ഏറ്റവും അധികം നായ ശല്യം അനുഭവപ്പെടുന്നത്. ഒരു വര്‍ഷത്തിന് മുമ്പ് പെരുമ്പള്ളിയില്‍ നായ് കുറുകെ ചാടിയതിനെ തുടര്‍ന്ന് അപകടത്തില്‍പെട്ട് ആകാശ് എന്ന യുവാവ് മരണപ്പെട്ടിരുന്നു. നല്ലാണിക്കല്‍ പന്ത്രണ്ടാം വാര്‍ഡിലെ സുചിത്ര ഭവനത്തില്‍ അനന്തുജയപ്രകാശ്, രാമഞ്ചേരി പത്താം വാര്‍ഡിലെ പുത്തന്‍ മണ്ണേല്‍ വിഷ്ണു, ശ്രീകുട്ട ഭവനത്തില്‍ ഹരികുട്ടന്‍ എന്നിവര്‍ തീരദേശ റോഡില്‍ നായ് കുറുകെ ചാടി ഗുരുതര പരുക്കുകളേറ്റത് ഇത്തരം അപകടങ്ങളില്‍ ചിലത് മാത്രമാണ്.

അതിനാല്‍ അടിയന്തിരമായി തെരുവ് നായ്ക്കളുടെ വംശവര്‍ദ്ധനവ് തടയുന്നതിനു വേണ്ടിയുള്ള നടപടി സ്വീകരിക്കണം. ഇല്ലെങ്കില്‍ തീരദേശ റോഡില്‍ ഇരുചക്ര വാഹനയാത്രക്കാരുടെ ജീവന്‍ പൊലിയാന്‍ സാധ്യത വളരെ കൂടുതല്‍ ആണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Dog, Complaint, Local-News, Alappuzha, Street dogs are disturbing peoples in Arattupuzha
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?