ചെമ്മനാട് ജമാഅത്ത് സ്‌കൂളിലെ പോലീസ് ലാത്തിച്ചാര്‍ജ്: ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി അന്വേഷിക്കും

കാസര്‍കോട് (www.evisionnews.co): ചെമ്മനാട് ജമാഅത്ത് സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ലാത്തിച്ചാര്‍ജിനെ കുറിച്ച് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഡോ. എ ശ്രിനിവാസന്‍ പറഞ്ഞു. കായിക മേളയില്‍ വിജയം ആഘോഷിക്കാന്‍ പടക്കം പൊട്ടിച്ചുവെന്നതിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തുകൊണ്ടുപോകവെ വിദ്യാര്‍ത്ഥികള്‍ പൊലീസ് വാഹനം തടഞ്ഞതാണ് ലാത്തിച്ചാര്‍ജില്‍ കലാശിച്ചത്.
 
ക്യാമ്പസിനകത്ത് പടക്കം പൊട്ടിച്ചുവെന്നാരോപിച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ ക്യാമ്പസിനകത്ത് കയറി പൊലീസ് പിടികൂടുകയായിരുന്നുവെന്നും  അധ്യാപകര്‍ പിടിച്ചു നല്‍കിയെന്നുമാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആരോപിക്കുന്നത്. സ്‌കൂളില്‍ ഉണ്ടായ നിസാര പ്രശ്‌നം സ്‌കൂളില്‍ തന്നെ പരിഹരിക്കാമെന്നും പടക്കം പൊട്ടിച്ചിട്ടുണ്ടെങ്കില്‍ വിദ്യാര്‍ത്ഥിക്കെതിരെ സ്‌കൂള്‍ തലത്തില്‍ എന്തു നടപടിയും സ്വീകരിക്കാമെന്നും വിദ്യാര്‍ത്ഥികള്‍ അധ്യാപകരോട് പറഞ്ഞെങ്കിലും വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാനുള്ള സഹപാഠികളുടെ ആവശ്യം അധ്യാപകര്‍ തള്ളിക്കളയുകയായിരുന്നു. 
 
പിന്നീട് വിദ്യാര്‍ത്ഥികള്‍ ഗേറ്റ് ഉപരോധിച്ചതോടെ പൊലീസെത്തി ലാത്തിവീശുകയും എട്ടിലും ഒമ്പതിലും പഠിക്കുന്ന കുട്ടികളെ പോലും ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെടാനായി സ്‌കൂളിന്റെ മെയിന്‍ ഗേറ്റിലേക്ക് ഓടിയപ്പോള്‍ അധ്യാപകര്‍ ഗേറ്റ് അടയ്ക്കുകയായിരുന്നു ചെയ്തത്. ഇതിനിടയില്‍ ഒരു അധ്യാപകന്‍ പൊലീസിനോട് അടിച്ചോ അടിച്ചോ എന്ന് പറഞ്ഞതായും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. സ്‌കൂളിലുണ്ടായ അനിഷ്ട സംഭവങ്ങളില്‍ പ്രതിഷേധിച്ച് മുന്‍ എസ് ഹബീബ് റഹ്്മാന്‍ കഴിഞ്ഞ ദിവസം കാസര്‍കോട് പോലീസിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?