വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള പൊലീസ് അക്രമത്തില്‍ നടപടിയില്ലെങ്കില്‍ സമരം: എം.എസ്.എഫ്
കാസര്‍കോട് (www.evisionnews.co): ചെമ്മനാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ നിസാര സംഭവത്തില്‍ പൊലീസിനെ സ്‌കൂള്‍ കോമ്പൗണ്ടില്‍ കടത്തിവിട്ട് വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദിക്കുകയും ചെയ്ത സംഭാവത്തില്‍ സ്‌കൂള്‍ അധികാരികള്‍ക്ക് ഒഴിഞ്ഞുമാറാന്‍ കഴില്ലെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി പ്രസ്താവിച്ചു. അധ്യാപകര്‍ മാനേജ്‌മെന്റും ഇടപെട്ട് തീര്‍ക്കേണ്ട വിഷയം ഇത്രക്കും വഷളാക്കിയത് പ്രതിഷേധാര്‍ഹമാണ്. സ്‌കൂള്‍ കോമ്പൗണ്ടില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദിച്ച പൊലീസിനെതിരെ പരാതി നല്‍കുകയോ പൊലീസിനെ വിളിച്ചുവരുത്തിയ പ്രിന്‍സിപ്പാലിനെതിരെ സ്‌കൂള്‍ മാനേജ്മന്റ് നടപടി സ്വീകരിക്കുകയോ ചെയ്തില്ലെങ്കില്‍ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് എം.എസ്.എഫ് നേതൃത്വം കൊടുക്കുമെന്ന് ആബിദ് ആറങ്ങാടി കൂട്ടിച്ചേര്‍ത്തു.
Powered by Info News For You

Comments
Post a Comment