ഒരു ഫോണ്‍ കോളിലൂടെ ജോലി ലഭ്യമാകുന്ന പദ്ധതിയുമായി നഗരസഭ

കാഞ്ഞങ്ങാട്: (www.kasargodvartha.com 04.09.2018) കാഞ്ഞങ്ങാട് നഗരസഭയിലുളളവര്‍ക്ക് ഒരു ഫോണ്‍ വിളിയിലൂടെ വിവിധ ജോലികള്‍ക്കായി ആളുകളെ ലഭ്യമാകുന്ന പദ്ധതിയിലേക്ക് വിവിധ തൊഴിലുകള്‍ അറിയാവുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ, ദേശീയ നഗര ഉപജീവനമിഷന്‍ എന്നിവയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

വിദഗ്ദ്ധതൊഴിലാളികളെ ഒരു കുടക്കീഴില്‍ അണി നിരത്തുകയും ആവശ്യക്കാര്‍ക്ക് ഒരുഫോണ്‍ വിളിയിലൂടെ പരിശീലനം സിദ്ധിച്ചവരെ അവിടെ എത്തിക്കുതിനും അതിലൂടെ ധാരാളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം നടത്തുതിനും കൂടിയാണ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുളളത്. ഈ മേഖയില്‍ ജോലി ചെയ്യാന്‍ താത്പര്യമുളളവരില്‍ നിന്നും നഗരസഭ അപേക്ഷ ക്ഷണിച്ചു. പേര് രജിസ്റ്റര്‍ ചെയ്യുതിന് നഗരസഭയുമായി ബന്ധപ്പെടേണ്ടതും രജിസ്ട്രേഷന്‍ ഫീസ് 250/രൂപ അടക്കേണ്ടതുമാണ്.

ഈ പദ്ധതിയുടെ ഭാഗമായി താഴെ പറയുന്ന ജോലികള്‍ ചെയ്യാന്‍ യോഗ്യതയുളള കാഞ്ഞങ്ങാട് നഗരസഭാ നിവാസികളായ സ്ത്രീ പുരുഷന്‍മാരുടെ ഒരു ടീം രൂപീകരിക്കുന്നു. പെയിന്റര്‍, ഇലക്ട്രീഷ്യന്‍, ഗൃഹോപകരണ സര്‍വ്വീസിംഗ്, പ്ലംബര്‍, ആശാരി, മേസ്തിരി, കൂലിപ്പണി, തേങ്ങ പറിക്കല്‍, ഡ്രൈവിംഗ്, കമ്പ്യൂട്ടര്‍ സര്‍വ്വീസിംഗ്, വീടുകളും ഓഫീസുകളും വൃത്തിയാക്കല്‍, വീട്ടുജോലി, കിണര്‍ റീ ചാര്‍ജിംഗ് എന്നീ മേഖലകളില്‍ പരിചയമുളള സ്ത്രീ പുരുഷന്‍മാര്‍, നഗരസഭയിലെ എന്‍.യു.എന്‍.എം യൂണിറ്റില്‍ സെപ്തംബര്‍ 12 നകം അപേക്ഷ സമര്‍പ്പിക്കണം. പരിശീലന ഫീസ് ഒരാള്‍ക്ക് മൂന്നു ദിവസത്തേക്ക് 531 രൂപ.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Kanhangad, Job, Employees, Get job in just One Phone call; New project by Municipality
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?