'നഹ്‌റേ ആദാന്‍' മലയോര മേഖല ബാങ്ക് വിളി മത്സരം ഒഡിഷന്‍ സമാപിച്ചു


കാഞ്ഞങ്ങാട് (www.evisionnews.co): കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് അബുദാബി ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'നഹ്‌റേ ആദാന്‍' ബാങ്ക് വിളി മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെക്ക് മുന്നോടിയായി ബാങ്ക് വിളി മലയോര മേഖലാ പരിശീലന പരിശോധന പരിപാടി സമാപിച്ചു. പരപ്പ ഹയാത്തുല്‍ ഇസ്ലാം മദ്രസയില്‍ നടന്ന പരിപാടി സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു.

സംയുക്ത ജമാഅത്ത് പരിധിയിലെ കോടോംബേളൂര്‍, കള്ളാര്‍, പനത്തടി ബളാല്‍, കിനാനൂര്‍ കരിന്തളം, വെസ്റ്റ് എളേരി പഞ്ചായത്തുകളിലും തോട്ടം ജമാഅത്തിലുമുള്ളജുമുഅത്ത് പള്ളികളിലെയും നിസ്‌കാര പള്ളികളിലേയും മുഅദ്ദിന്‍മാരും ഓരോ മഹല്ലിലേയും തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളുംസംബന്ധിച്ചു. ഫൈനല്‍ മത്സരത്തിനായി രണ്ടു മേഖലയില്‍ നിന്നും കൂടി 30 മുഅദ്ദിന്‍മാരെ തെരഞ്ഞെടുത്തു.

പരപ്പ ജമാഅത്ത് പ്രസിഡണ്ട് സി.എം ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹ്‌സിന്‍ അല്‍ ഹാദി പ്രാര്‍ത്ഥന നടത്തി. ഹാഫിള് ഖാരി മുഹമ്മദ് സാബിത്ത് കൊയിലാണ്ടി, ഖാരി അബ്ദുല്‍ കരീം ഷാഹ് നിസാമി ക്ലാസെടുത്തു. ജാതിയില്‍ ഹസൈനാര്‍, എഞ്ചിനീയര്‍ ഷരീഫ്, മുഹമ്മദ് സാലിം ബാഖവി, കെ.ജി ബഷീര്‍, യഅ്കൂബ് ആവിയില്‍ പ്രസംഗിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?