അജണ്ട ഇല്ല: ഗവര്‍ണര്‍ അനുമതി നല്‍കിയെങ്കിലും മന്ത്രിസഭ മുടങ്ങി


കേരളം (www.evisionnews.co): മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യത്തില്‍ അധ്യക്ഷത വഹിക്കാന്‍ മന്ത്രി ഇ.പി ജയരാജന് ഗവര്‍ണര്‍ അനുമതി നല്‍കിയെങ്കിലും ഈയാഴ്ചത്തെ പതിവു മന്ത്രിസഭാ യോഗം മുടങ്ങി. പ്രത്യേക അജണ്ടയൊന്നുമില്ലാത്തതിനാല്‍ മന്ത്രിസഭ ചേരുന്നില്ലെന്നാണ് ഇതിന് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. അതേസമയം അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഇ ഫയലുകള്‍ പരിശോധിച്ച് അംഗീകരിക്കുന്നുണ്ട്. ഇതുമൂലം ഭരണതടസ്സങ്ങളില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ അഭാവം ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നു നേരത്തെ മന്ത്രി ഇ.പി ജയരാജന്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ ഭരണരംഗം ഇതുവരെ എങ്ങിനെയാണോ അതുപോലെ തന്നെ ഇനിയും തുടരുമെന്നും ഒരു ഭരണ സ്തംഭനവും ഉണ്ടാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മന്ത്രിമാരുടെ വിദേശയാത്രയില്‍ മാറ്റമില്ലെന്നും മന്ത്രിമാര്‍ നേരിട്ടുപോയാല്‍ വിദേശത്തു നിന്നു കേരളത്തിന് പ്രളയ ദുരിതാശ്വാസം നടത്തുന്നതിനു കൂടുതല്‍ സഹായം ലഭിക്കും. നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നാല്‍ അതിനും ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. പരസ്പരം കൂടിയാലോചിച്ച് കാര്യങ്ങള്‍ ഭംഗിയായി നടത്തുമെന്നും ജയരാജന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പോയത് വൈദ്യ പരിശോധനക്കാണ്. അത് പൂര്‍ത്തിയാകുന്നപക്ഷം മടങ്ങിവരും. എപ്പോഴാണെന്നത് പരിശോധന കഴിഞ്ഞാലെ പറയാന്‍ കഴിയൂ. മന്ത്രിസഭാ യോഗമുള്‍പ്പെടെ എല്ലാ സംവിധാനങ്ങളും കൃത്യമായി നടക്കും.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?