ഫോക്‌ലോര്‍ എഴുത്തുകാരന്‍ ചന്ദ്രന്‍ മുട്ടത്തിന് ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്

കാസര്‍കോട്: (www.kasargodvartha.com 01.09.2018) ഈ വര്‍ഷത്തെ ജോസഫ് മുണ്ടശ്ശേരി അവാര്‍ഡിന് ഫോക് ലോര്‍ എഴുത്തുകാരനും അധ്യാപകനുമായ ചന്ദ്രന്‍ മുട്ടത്ത് അര്‍ഹനായി. വൈജ്ഞാനിക സാഹിത്യത്തിനാണ് അവാര്‍ഡ് ലഭിച്ചത്. തെയ്യത്തിന്റെ ആദിരൂപവും, ഉല്പത്തിയും ചരിത്രവും സംബസിച്ച വൈജ്ഞാനിക ഗവേഷണ പഠന ഗ്രന്ഥം കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പ്രസിദ്ധീകരിച്ചത്.

കേരള ഫോക് ലോര്‍ അക്കാദമി പ്രത്യേക പുരസ്‌കാരം, ദേശീയോദ്ഗ്രഥന അവാര്‍ഡ്, ചിറക്കല്‍ ടി ബാലകൃഷണര്‍ നായര്‍ അവാര്‍ഡ്, ജീവന്‍ ടി വി - അറ്റ്‌ലസ് അവാര്‍ഡ് തുടങ്ങി ഏഴോളം സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. സുഭാഷ് ചന്ദ്ര ബോസിന്റെ മരണ രഹസ്യം, കര്‍ഷക തെയ്യങ്ങള്‍, ജലസഞ്ചാര തെയ്യങ്ങള്‍, തട്ടുംദളം, തെയ്യം - മുഖത്തെഴുത്തുക്കളെക്കുറിച്ചുള്ള പഠനം, അനുഷ്ഠാന ജീവിതത്തിന്റെ കാണാപ്പുറങ്ങള്‍, കല്ലുമ്മക്കായ, മദര്‍ തെരേസ തുടങ്ങി പന്ത്രണ്ടോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

മഞ്ചേശ്വരം ഹേരൂര്‍ മീപ്പിരി സ്‌കൂളിലെ അധ്യാപകനാണ്. ഭാര്യ: ജയപ്രഭ, മകള്‍: നൗഷി പുതിയടത്ത്.


Keywords: Kerala, kasaragod, news, Writer, Award, Top-Headlines, Chandran-Muttath, Joseph Mundashery award for Chandran Muttath 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?