സ്വര്‍ണം കടത്തിയത് അതിവിദഗ്ദ്ധമായി; ഫ്‌ളാസ്‌കിനകത്ത് മെര്‍ക്കുറി ഉപയോഗിച്ച് പ്രത്യേക കോട്ടിംഗ് ഉണ്ടാക്കി സ്വര്‍ണം ഒളിപ്പിച്ചു
കാസര്‍കോട്: (www.kasargodvartha.com 02.09.2018) ദുബൈയില്‍ നിന്നും കാസര്‍കോട്ടേക്ക് സ്വര്‍ണം കടത്തിയത് അതിവിദഗ്ദ്ധമായി. ഫ്‌ളാസ്‌കിലും സൗണ്ട് ബോക്‌സിന്റെ സ്പീക്കറിനകത്തുമാക്കിയാണ് സ്വര്‍ണം ഒളിപ്പിച്ചു കടത്തിയത്. ഫ്‌ളാസ്‌കിന്റെ അകവശം പ്രത്യേക കവറുണ്ടാക്കുകയും അതിനകത്ത് സ്റ്റീല്‍ കൊണ്ട് ബോക്‌സുണ്ടാക്കുകയും മെര്‍ക്കുറി ഉപയോഗിച്ച് വിദഗദ്ധമായി കോട്ടിംഗ് ഉണ്ടാക്കിയാണ് സ്വര്‍ണം ഒളിപ്പിച്ചു കടത്തിയത്. ആര്‍ക്കും ഒരു സംശയവും തോന്നാത്ത രീതിയിലാണ് ഇത് ക്രമീകരിച്ചത്. രഹസ്യ വിവരം ലഭിച്ചതു കൊണ്ടു മാത്രമാണ് വിദഗ്ദ്ധമായി കടത്തിയ സ്വര്‍ണക്കടത്ത് പിടികൂടാന്‍ കഴിഞ്ഞതെന്ന് പോലീസ് പറഞ്ഞു. സ്വര്‍ണക്കടത്തിനു പിന്നില്‍ വന്‍ റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നതായി പോലീസ് വ്യക്തമാക്കി.
വിമാനത്താവളങ്ങളില്‍ പോലും ഇവര്‍ക്ക് സഹായം ലഭിക്കുന്നുണ്ടോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. കാസര്‍കോട് നിന്നും ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ദുബൈയിലേക്ക് പോയ നെല്ലിക്കുന്ന് സ്വദേശി അബ്ദുല്‍ സഅദ് നാട്ടിലേക്ക് വരുന്നതിനിടെയാണ് സ്വര്‍ണ കടത്ത് സംഘത്തിനു വേണ്ടി സ്വര്‍ണം കൊണ്ടുവന്നത്. ഈ സ്വര്‍ണം കാസര്‍കോട്ടെ ഏജന്റായ വിദ്യാനഗര്‍ ചാലയിലെ സമീറീന് കൈമാറുന്നതിനിടെയാണ് മലബാര്‍ ഗോള്‍ഡിന് മുന്‍വശം വെച്ച് ഇവര്‍ പിടിയിലായത്. ഗള്‍ഫില്‍ നിന്നും വരുന്നവരെ മോഹന വാഗ്ദാനങ്ങള്‍ നല്‍കി സ്വര്‍ണക്കടത്തിന് ഉപയോഗിക്കുകയായിരുന്നു ചെയ്തുവന്നിരുന്നത്.
ഉപ്പള സ്വദേശിനിയായ ഒരു സ്ത്രീയുടെ നേതൃത്വത്തില്‍ വലിയ രീതിയിലുള്ള സ്വര്‍ണക്കടത്ത് നടക്കുന്നതായി നേരത്തെ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. നിരവധി സ്ത്രീകളെ സന്ദര്‍ശക വിസയില്‍ ദുബൈയിലേക്ക് കൊണ്ടുപോയി തിരിച്ചുവരുമ്പോള്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്തുകയായിരുന്നു ചെയ്തു വന്നിരുന്നത്. കാസര്‍കോട്ടുകാര്‍ ഉള്‍പെട്ട വലിയ സംഘം തന്നെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ദുബൈയില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ടെന്നായിരുന്നു വിവരം. നേരത്തെ കോഴിക്കോട് വിമാനത്താവളം വഴി 700 കോടിയോളം രൂപയുടെ സ്വര്‍ണക്കടത്ത് പോലീസും റവന്യൂ ഇന്റലിജന്‍സും ചേര്‍ന്ന് പിടികൂടിയിരുന്നു. ഈ സംഘത്തിനും കാസര്‍കോട്ടുകാരുടെ സഹായം ലഭിച്ചിരുന്നു. വരും ദിവസങ്ങളില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുമെന്നാണ് കരുതുന്നത്.
Related News: ദുബൈയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന 1.2 കിലോ സ്വര്‍ണവുമായി രണ്ട് യുവാക്കള്‍ കാസര്‍കോട്ട് അറസ്റ്റില്‍; മംഗളൂരു വിമാനത്താവളം വഴി സ്വര്‍ണം ഒഴുകുന്നതായി സൂചന
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, news, gold, seized, Police, Airport, Dubai, Youth, Top-Headlines, Gold smuggling racket in Kasargod
< !- START disable copy paste -->വിമാനത്താവളങ്ങളില്‍ പോലും ഇവര്‍ക്ക് സഹായം ലഭിക്കുന്നുണ്ടോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. കാസര്‍കോട് നിന്നും ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ദുബൈയിലേക്ക് പോയ നെല്ലിക്കുന്ന് സ്വദേശി അബ്ദുല്‍ സഅദ് നാട്ടിലേക്ക് വരുന്നതിനിടെയാണ് സ്വര്‍ണ കടത്ത് സംഘത്തിനു വേണ്ടി സ്വര്‍ണം കൊണ്ടുവന്നത്. ഈ സ്വര്‍ണം കാസര്‍കോട്ടെ ഏജന്റായ വിദ്യാനഗര്‍ ചാലയിലെ സമീറീന് കൈമാറുന്നതിനിടെയാണ് മലബാര്‍ ഗോള്‍ഡിന് മുന്‍വശം വെച്ച് ഇവര്‍ പിടിയിലായത്. ഗള്‍ഫില്‍ നിന്നും വരുന്നവരെ മോഹന വാഗ്ദാനങ്ങള്‍ നല്‍കി സ്വര്‍ണക്കടത്തിന് ഉപയോഗിക്കുകയായിരുന്നു ചെയ്തുവന്നിരുന്നത്.
ഉപ്പള സ്വദേശിനിയായ ഒരു സ്ത്രീയുടെ നേതൃത്വത്തില്‍ വലിയ രീതിയിലുള്ള സ്വര്‍ണക്കടത്ത് നടക്കുന്നതായി നേരത്തെ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. നിരവധി സ്ത്രീകളെ സന്ദര്‍ശക വിസയില്‍ ദുബൈയിലേക്ക് കൊണ്ടുപോയി തിരിച്ചുവരുമ്പോള്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്തുകയായിരുന്നു ചെയ്തു വന്നിരുന്നത്. കാസര്‍കോട്ടുകാര്‍ ഉള്‍പെട്ട വലിയ സംഘം തന്നെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ദുബൈയില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ടെന്നായിരുന്നു വിവരം. നേരത്തെ കോഴിക്കോട് വിമാനത്താവളം വഴി 700 കോടിയോളം രൂപയുടെ സ്വര്‍ണക്കടത്ത് പോലീസും റവന്യൂ ഇന്റലിജന്‍സും ചേര്‍ന്ന് പിടികൂടിയിരുന്നു. ഈ സംഘത്തിനും കാസര്‍കോട്ടുകാരുടെ സഹായം ലഭിച്ചിരുന്നു. വരും ദിവസങ്ങളില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുമെന്നാണ് കരുതുന്നത്.
Related News: ദുബൈയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന 1.2 കിലോ സ്വര്‍ണവുമായി രണ്ട് യുവാക്കള്‍ കാസര്‍കോട്ട് അറസ്റ്റില്‍; മംഗളൂരു വിമാനത്താവളം വഴി സ്വര്‍ണം ഒഴുകുന്നതായി സൂചന
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, news, gold, seized, Police, Airport, Dubai, Youth, Top-Headlines, Gold smuggling racket in Kasargod
Powered by Info News For You

Comments
Post a Comment