അയോധ്യകേസ്: സുപ്രീം കോടതിയുടെ നിര്‍ണായക വിധി ഇന്ന്


ന്യൂഡല്‍ഹി (www.evisionnews.co): അയോധ്യ കേസിന്റെ അനുബന്ധ പരാതിയില്‍ ഇന്ന് സുപ്രീംകോടതി വിധി പറയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് വിധി പറയുന്നത്. ജസ്റ്റിസ് അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരാണ് ബെഞ്ചിലെ സഹജഡ്ജിമാര്‍. വിവിധ മുസ്ലിം സംഘടനകളുടെ അഭിഭാഷകനായ രാജീവ് ധവാന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിധിവരുന്നത്.

1994-ല്‍ ഇസ്മായില്‍ ഫാറൂഖി കേസില്‍ മുസ്ലിംകള്‍ക്ക് ആരാധനക്ക് പള്ളികള്‍ നിര്‍ബന്ധമല്ലെന്നും തുറസായ സ്ഥലത്തും അവര്‍ നിസ്‌കാരമാവമെന്നും സുപ്രീം കോടതിയിലെ ഭൂരിപക്ഷ ബെഞ്ച് നിരീക്ഷിച്ചിരുന്നു. സുപ്രീം കോടതിയുടെ മുന്‍നിരീക്ഷണം അനീതിയാണെന്നും അത് അയോധ്യക്കേസിനെ ബാധിക്കുമെന്നും ധവാന്‍ ഹര്‍ജിയില്‍ പറയുന്നു. സുപ്രീംകോടതി ഇന്ന് നടത്തുന്ന വിധിയുടെ അടിസ്ഥാനത്തിലാവും അയോധ്യക്കേസിന്റെ വിധി നിശ്ചയിക്കപ്പെടുക. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിക്കുന്നതിന് മുമ്പുളള പ്രധാനപ്പെട്ട വിധികളില്‍ അവസാനത്തേതാണിത്. ആധാര്‍, സ്വകാര്യത, സംവരണം, തുടങ്ങി പ്രമുഖ കേസുകളില്‍ ഇതിനോടകം അദ്ദേഹം വിധി പ്രസ്താവിച്ചിരുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?