ഇന്ധനവില വര്‍ധനവിനെതിരെ ഇടത് - വലത് പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തിങ്കളാഴ്ച; സഹകരിക്കില്ലെന്ന് പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി

കൊച്ചി: (www.kvartha.com 09.09.2018) ഇന്ധന വില വര്‍ധനവിനെതിരെ ഇടത് വലത് പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തിങ്കളാഴ്ച. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേരാണ് ദിവസേനയുള്ള വിലവര്‍ധനവിനെതിരെ ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്. വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ ബന്ദുമായി സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

എന്നാല്‍ ബന്ദുമായി സഹകരിക്കില്ലെന്ന പ്രഖ്യാപനവുമായി പ്രമുഖ വ്യവസായിയും മലയാളിയുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി രംഗത്തെത്തി. പ്രളയം കഴിഞ്ഞ് രണ്ടാഴ്ച പിന്നിടുമ്പോള്‍ പാര്‍ട്ടികള്‍ ഇത്തരത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നത് തീര്‍ത്തും അനീതിയാണ്. എന്നാല്‍ ആരും ഇതിനെതിരെ പ്രതികരിക്കാന്‍ തയ്യാറാകുന്നില്ല. ഹര്‍ത്താലുകള്‍ കൊണ്ട് ആര്‍ക്കും ഇതുവരെ ഗുണം ലഭിച്ചിട്ടില്ലെന്നും അദേദേഹം പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ അധികാരം കാണിക്കാനും ഗുണ്ടകള്‍ക്ക് സൈ്വര്യവിഹാരം നടത്താനും ഹര്‍ത്താലിലൂടെ ഒരു ദിവസം മാറ്റിവയ്ക്കുകയാണ്. ഹര്‍ത്താല്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നതായും കൊച്ചൗസേപ്പ് പറഞ്ഞു.

ഇത് ഒരു രാഷ്ട്രീയ അഹങ്കാരമാണ്. എന്തും ജനങ്ങള്‍ സഹിക്കണം എന്ന മനോഭാവമാണ് ഇതിലൂടെ തെളിയുന്നത്. ഹര്‍ത്താലിനെതിരെ സമരം ചെയ്തവര്‍ തന്നെയാണ് ഇപ്പോള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇത് ഇരട്ടത്താപ്പാണെന്നും ചിറ്റലപ്പള്ളി കൂട്ടിച്ചേര്‍ത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kochi, News, Harthal, Petrol, Petrol Price, diesel, Hike, National, Kochousep Chitilappally against Bharat Bandh



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?