ബോവിക്കാനത്ത് സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കണം: കലക്ടര്‍ക്ക് നിവേദനം നല്‍കും
മുളിയാര്‍ (www.evisionnews.co): സ്‌കൂളുകളും നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന ബോവിക്കാനത്ത് വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ് റോഡിന് ആവശ്യമായ വീതിയില്ലാത്തതും സൈഡിലുള്ള കാടുകള്‍ വെട്ടാത്തതുമാണ് അപകടത്തിന് കാരണം. ബോവിക്കാനം പോസ്റ്റ് ഓഫീസിന് മുമ്പില്‍ സ്പീഡ് ബ്രേക്കറും സീബ്ര ലൈനുകളും നടപാതയും നിര്‍മിച്ച് അപകടത്തിന് പരിഹാരം കാണണമെന്ന് മല്ലം ന്യൂ സ്‌പോര്‍ട്ടിംഗ് ക്ലബ് അടിയന്തര യോഗം ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് നിവേദനം സമര്‍പ്പിക്കും. പ്രസിഡണ്ട് കെ.സി കുഞ്ഞാമു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നിസാം ചൊക്കാല്‍ സ്വാഗതം പറഞ്ഞു. കെ.സി റഫീഖ്, സുബൈര്‍ മല്ലം, ഷരീഫ് മല്ലത്ത്, ഖാദര്‍ അട്ടി, ജലീല്‍, ഹാരിസ് മുണ്ടപ്പള്ളം, ശിബിലി ചെറക്കാല്‍, അര്‍ഷാദ് പാറ, അബ്ദു ചെറക്കാല്‍, സൈനുദ്ധീന്‍ മുണ്ടപ്പളളം സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment