തൂത്തുക്കുടി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ തമിഴ്നാട് സംഘത്തിനെതിരേ അന്വേഷണം

കോട്ടയം:(www.kvartha.com 21/09/2018) തൂത്തുക്കുടി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്നും പണം തട്ടിയെന്ന പരാതിയില്‍ ഗാന്ധിനഗര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പനമ്പാലം പ്ലാമൂട്ടില്‍ കിരണ്‍ കുമാറാണ് ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്‍കിയത്. മെക്കാനിക്കല്‍ എഞ്ചീനിയറിംഗ് ബിരുദധാരിയായ ഇയാളുടെ പക്കല്‍ നിന്നും തൂത്തുക്കുടി വിമാനത്താവളത്തില്‍ ജോലി നല്‍കാമെന്ന് പറഞ്ഞു രണ്ടു ഘട്ടമായി 34,000 രൂപയാണ് സംഘം തട്ടിയെടുത്തത്.

ഇതേ രീതിയില്‍ ജോലി വാഗ്ദാനം ചെയ്ത് തമിഴ്നാട്ടില്‍ സംഘം വ്യാപകമായ രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണു പോലീസിനു ലഭിച്ചിരിക്കുന്ന വിവരം. കഴിഞ്ഞ 11ന് കിരണിന് ഫോണില്‍ വന്ന മെസേജായിരുന്നു തട്ടിപ്പിനു തുടക്കം. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴില്‍ തൂത്തൂക്കുടി വിമാനത്താവളത്തില്‍ ഗ്രൗണ്ട് സ്റ്റാഫുകളുടെ ഒഴിവുണ്ടെന്നായിരുന്നു മെസേജിന്റെ ഉള്ളടക്കം. ഇതേത്തുടര്‍ന്ന് സന്ദേശം വന്ന നമ്പരില്‍ ബന്ധപ്പെട്ടപ്പോള്‍ അജിത് കുമാര്‍ എന്നയാളെ ലഭിക്കുകയും രജിസ്ട്രേഷനായി 2000 രൂപ അടയ്ക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. പണം അടച്ചുകഴിഞ്ഞപ്പോള്‍ രണ്ടു രജിസ്ട്രേഷന്‍ ഫോമുകള്‍, റവന്യൂ സ്റ്റാമ്പ് ഒട്ടിച്ച ഫോം, പണംഅടച്ചതിന്റെ രസീത് എന്നിവ ഇ മെയിലായി അയച്ചു നല്‍കി. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ മുദ്രകളോടു കൂടിയതായിരുന്നു അപേക്ഷാ ഫോം.

News, Kottayam, Kerala, Investigates, Police, Cheating, Complaint,Cheating after offering job in Airport; Police investigation started

ട്രെയിനിംഗിനായി 10 ദിവസം സമീപത്തെ വിമാനത്താവളത്തില്‍ പോകണമെന്നും ഇതിനായി ലാപ്ടോപ്പ്, ഫോണ്‍, യൂണിഫോം, പഞ്ചിംഗ് കാര്‍ഡ് എന്നിവയ്ക്കായി 32,000 രൂപ അയയ്ക്കണമെന്നും ആവശ്യപ്പെട്ടു. മുമ്പു പണം അയച്ചപ്പോള്‍ രസീത് ഉള്‍പ്പെടെ നല്‍കിയതിനാല്‍ വിശ്വാസ്യത തോന്നിയ കിരണ്‍ പണം അടച്ചുവെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. ഏതാനും ദിവസം കഴിഞ്ഞു വിളിച്ചപ്പോള്‍ മറ്റൊരാള്‍ ഫോണ്‍ എടുക്കുകയും അജിത് ജോലിയില്‍നിന്നു രാജിവെച്ചതായി പറയുകയും ചെയ്തു. പിന്നീട് ഇയാളും ഫോണ്‍ എടുക്കാതായി. ഇതോടെ തൂത്തൂക്കുടി വിമാനത്താവളത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടത്. തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തമിഴ്നാട്ടിലുള്ള നിരവധി പേരില്‍ നിന്നും സംഘം സമാനമായ രീതിയില്‍ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചനകള്‍. സംഭവം പുറത്തുവന്നതോടെ തട്ടിപ്പിനു ഇരയായ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്താനും സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kottayam, Kerala, Investigates, Police, Cheating, Complaint,Cheating after offering job in Airport; Police investigation started


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?