ആലിങ്ങലിലെ വീട്ടുകാരെ മയക്കിക്കിടത്തിയുള്ള കവര്‍ച്ച; പ്രതി മാരിയമ്മ പെരുങ്കള്ളി, കവര്‍ച്ച അതിവിദഗ്ദ്ധമായി വീട്ടുകാരുടെ വിശ്വാസം നേടിയ ശേഷം, മയക്കിക്കിടത്താനായി വീട്ടുകാര്‍ക്ക് നല്‍കിയത് വേഗത്തില്‍ മുടി വരാനെന്ന് പറഞ്ഞ് പ്രത്യേക പാനീയം, കുടുംബനാഥന് കാപ്പി
തിരൂര്‍: (www.kasargodvartha.com 18.09.2018) ആലിങ്ങലിലെ വീട്ടുകാരെ മയക്കിക്കിടത്തി കവര്‍ച്ച നടത്തിയ കേസിലെ പ്രതി മാരിയമ്മ പെരുങ്കള്ളിയാണെന്ന് പോലീസ്. അതിവിദഗ്ദ്ധമായി വീട്ടുകാരുടെ വിശ്വാസം നേടിയ ശേഷമാണ് മാരിയമ്മ വീട്ടില്‍ നിന്നും കവര്‍ച്ച നടത്തി രക്ഷപ്പെട്ടത്. മൂന്നു ദിവസം മുമ്പാണ് ആലിങ്ങലിലെ ഖാലിദിന്റെ വീട്ടില്‍ മാരിയമ്മ എന്നു പേരുള്ള വേലക്കാരി വീട്ടുജോലിക്കായെത്തുന്നത്.
എത്തിയ ആദ്യം തന്നെ മുറ്റം വൃത്തിയാക്കുകയും ചെടികള്‍ വെച്ചുപിടിപ്പിക്കുകയും ചെയ്തു. പിന്നീട് വീട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെടുകയും നല്ല രീതിയില്‍ ഭക്ഷണം ഉണ്ടാക്കി നല്‍കുകയും ചെയ്തു. ഇതിനിടെയാണ് വേഗത്തില്‍ മുടി വളരുമെന്നറിയിച്ച് കഴിഞ്ഞ ദിവസം പ്രത്യേക പാനീയം ഉണ്ടാക്കി നല്‍കിയത്. കുടുംബനാഥന്‍ ഖാലിദ് വേണ്ടെന്ന് അറിയിക്കുകയും മറ്റുള്ളവര്‍ കുടിക്കുകയും ചെയ്തു. അപ്പോള്‍ ഖാലിദിന് കാപ്പിയില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നു. വിവിധ സ്ഥലങ്ങളില്‍ കേസ് നിലനില്‍ക്കുന്നതിനിടെയാണ് ആലിങ്ങലിലെത്തി പോലീസിനെ കബളിപ്പിച്ച് വീണ്ടും മാരിയമ്മ കവര്‍ച്ച നടത്തിയത്. 15 പവന്‍ സ്വര്‍ണാഭരണങ്ങള്‍ വീട്ടില്‍ നിന്നും നഷ്ടപ്പെട്ടതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.
മാരിയമ്മയെ ഏര്‍പ്പാടാക്കി നല്‍കിയ സേലം സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. എന്നാല്‍ മാരിയമ്മയെ കുറിച്ച് യാതൊരു തുമ്പും ലഭിച്ചിട്ടെല്ലാണ് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. വീട്ടുജോലി ആവശ്യമുണ്ടെന്നറിയിച്ച് മാരിയമ്മ ഫോണ്‍ നമ്പര്‍ നല്‍കിയ പ്രകാരം വിവരം അറിയിക്കുക മാത്രമാണ് ചെയ്തതെന്ന് കസ്റ്റഡിയിലെടുത്തയാള്‍ പൊലീസിനോട് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Kozhikode, Robbery, Crime, Trending, Robbery case; Police investigation tighten
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment