പ്രീ-സീസണ്‍ പര്യടനം; ബ്ലാസ്റ്റേര്‍സിന് തുടര്‍ച്ചയായ രണ്ടാം ജയം

ബാങ്കോക്ക്: (www.kartha.com 13.09.2018) തായ്ലാന്‍ഡിലെ പ്രീസീസണ്‍ പര്യടനത്തില്‍ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും കേരള ബ്ലാസ്റ്റേഴ്സിന് ജയം. തായ് ലീഗിലെ പോര്‍ട്ട് എഫ്സിയുടെ ബി ടീമിനെയാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. 3-1നാണ് ബ്ലാസ്റ്റേര്‍സിന്റെ വിജയം. സ്ലാവിസ സ്ലാജനോവിച്ചും മലയാളിതാരങ്ങളായ സഹല്‍ അബ്ദുസ്സമദും സി കെ വിനീതമാണ് ബ്ലാസ്‌റ്റേര്‍സിന്റെ ഗോളുകല്‍ നേടിയത്.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ സഹലിലാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യഗോള്‍ നേടിയത്. തൊട്ടുപിന്നാലെ 54ാം മിനിറ്റില്‍ സി കെ വിനീത ലീഡ് ഇരട്ടിയാക്കി. 74ാം മിനിറ്റില്‍ അരിയോ പോനിലൂടെ ആതിഥേയര്‍ ഒരുഗോള്‍ മടക്കിയെങ്കിലും 84ാം മിനിറ്റില്‍ സ്ലാവിസ ബ്ലാസ്‌റ്റേര്‍സിന്റെ ലീഡ് വീണ്ടും വര്‍ധിപ്പിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, News, Thailand, Bangkok, Kerala Blasters, Football, Pre-Season tour; 2nd victory for blasters


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?