എല്ലാ വിഭാഗങ്ങളുടേയും ഒന്നിച്ചുള്ള വളര്‍ച്ചയാണ് നാടിന്റെ പുരോഗതി: മന്ത്രി കെ ടി ജലീല്‍
തിരുവനന്തപുരം:(www.kvartha.com 27/09/2018) എല്ലാ ജനവിഭാഗങ്ങളും ഒന്നിച്ചു വളരുമ്പോഴാണു നാട് പുരോഗമിക്കുന്നതെന്നു ന്യൂനപക്ഷ ക്ഷേമ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍. കേരള സിവില്‍ സര്‍വീസ് അക്കാദമിയില്‍ ഈ വര്‍ഷം പൊതുവിഭാഗത്തില്‍ പ്രവേശനം നേടിയ പകുതിയിലേറെ വിദ്യാര്‍ഥികളും പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളതാണെന്നത് കേരളത്തില്‍ നടക്കുന്ന സാമൂഹിക വിപ്ലവത്തിന്റെ ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു. അക്കാദമിയുടെ തിരുവനന്തപുരം സെന്ററിലെ ഈ വര്‍ഷത്തെ ബാച്ചിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
400 വിദ്യാര്‍ത്ഥികളുള്ള സിവില്‍ സര്‍വീസ് ബാച്ചില്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള 203 വിദ്യാര്‍ഥികള്‍ പൊതുവിഭാഗം മെറിറ്റില്‍ പ്രവേശനം നേടിയെന്നതു കേരളത്തില്‍ മാത്രം നടക്കുന്ന സാമൂഹിക വിപ്ലവമാണ്. സാമൂഹിക പുരോഗതിയുടെ വലിയ അളവുകോലാണിത്. ഓരോ ജാതിയും സമുദായവും ഒരേ രീതിയില്‍ അഭിവൃദ്ധിപ്പെടുകയും മുന്നോട്ടു പോവുകയും ചെയ്യുമ്പോഴാണു നാടും രാജ്യവും പുരോഗമിക്കുന്നത്. ഇത്തരം സമൂഹിക പരിഷ്‌കരണത്തിനു സിവില്‍ സര്‍വീസ് അക്കാദമി പോലുള്ള സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം.
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കു കരുണാര്‍ദ്രമായ മനസ് ഇല്ലാതെപോയാല്‍ അതിന്റെ ദുരിതം നാട് മുഴുവന്‍ അനുഭവിക്കുമെന്ന് മന്ത്രി പറഞ്ഞു. മഹാപ്രളയത്തില്‍നിന്നു കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ സഹായിച്ച യുവ ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം മാതൃകാപരമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിലെ ഏറ്റവും താഴേത്തട്ടിലുള്ള മനുഷ്യരുടെ ജീവസ്പന്ദനങ്ങള്‍ മനസിലാക്കി അവരെ സഹായിക്കാന്‍ കഴിയുന്നവരാകണം ഐഎഎസ് ഉദ്യോഗസ്ഥരെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ദേവസ്വം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മണ്ണന്തല അംബേദ്കര്‍ ഭവന്‍ ക്യാംപസില്‍ നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷ ടൈറ്റസ്, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ അലി അസ്ഗര്‍ പാഷ, മണ്ണന്തല വാര്‍ഡ് കൗണ്‍സിലര്‍ എന്‍ അനില്‍ കുമാര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് ഡയറക്ടര്‍ പി അനിത ദമയന്തി എന്നിവരും പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Students, K.T Jaleel, Kerala Civil Service Academy 2018-19 batch inaugurated by Minister KT Jaleel

Powered by Info News For You

Comments
Post a Comment