ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് സംവിധാനം അവതാളത്തില്‍; ഒരു എ സി പോലും പ്രവര്‍ത്തിക്കുന്നില്ല, ടെക്‌നീഷ്യന്മാരെയും നഴ്‌സുമാരെയും നിയമിക്കാതെ അധികൃതര്‍ ഒളിച്ചു കളിക്കുന്നു

സുബൈര്‍ പള്ളിക്കാല്‍

കാസര്‍കോട്: (www.kasargodvartha.com 03.09.2018) പാവപ്പെട്ട വൃക്കരോഗികള്‍ ഡയാലിസിസിനെത്തുന്ന കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ആറ് എ സി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒരു എ സി പോലും പ്രവര്‍ത്തിക്കുന്നില്ല. ഇതുകാരണം കടുത്ത ചൂടും രക്തം കയറ്റുമ്പോഴുണ്ടാകുന്ന വിഷമതകളും രോഗികളെ അലട്ടുന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. എ സി പ്രവര്‍ത്തിപ്പിക്കുമ്പോള്‍ വൈദ്യുതി വിച്ഛേദിക്കപ്പെടുന്നുവെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഇത് പരിഹരിക്കാന്‍ ആറു മാസമായിട്ടും ഒരു നടപടി പോലും അധികൃതര്‍ സ്വീകരിക്കുന്നില്ല.

ജനറല്‍ ആശുപത്രിയില്‍ എട്ട് ഡയാലിസിസ് മെഷീനുകളാണ് ഉള്ളത്. ഇതില്‍ നാലെണ്ണം എന്‍ ആര്‍ എച്ച് എമ്മും ഒരെണ്ണം എസ് ബി ഐ ബാങ്കും ഒരെണ്ണം കെഎംസിസിയും രണ്ടെണ്ണം കലോത്സവ സംഘാടക സമിതിയുമാണ് നല്‍കിയത്. ആറ് ടെക്‌നീഷ്യന്മാര്‍ വേണ്ടിടത്ത് ഇപ്പോള്‍ മൂന്ന് ടെക്‌നീഷ്യന്മാരാണ് ഉള്ളത്. ഇതില്‍ ഒരാള്‍ ഇടയ്ക്കിടെ അവധിയിലുമാണ്. എട്ട് സ്റ്റാഫ് നേഴ്‌സ് വേണ്ടിടത്ത് രണ്ട് സ്റ്റാഫ് നഴ്‌സുമാരാണ് ഇപ്പോഴുള്ളത്. പരിശീലനം ലഭിക്കാത്തവര്‍ക്ക് ഇവിടെ ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്. നാല് ക്ലിനിംഗ് ജോലിക്കാര്‍ വേണ്ടിടത്ത് രണ്ടു പേര്‍ മാത്രമാണ് ഇപ്പോഴുള്ളത്.

ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്ക് മാനസികമായും ശാരീരികമായും പ്രശ്‌നമുണ്ടാക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ ജനറല്‍ ആശുപത്രിയില്‍ ഉള്ളത്. ചെറിയ വൈദ്യുതി പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. കാരുണ്യ പ്രവര്‍ത്തകരും മറ്റും ഇക്കാര്യത്തില്‍ ഇടപെടുമെന്ന പ്രതീക്ഷയിലാണ് വൃക്കരോഗികള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, General-hospital, Dialysis Unit not working in Kasaragod General Hospital
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?