ബദിയടുക്ക സി.എച്ച്.സിയെ തരംതാഴ്ത്തുന്ന നിലപാട് സര്‍ക്കാര്‍ അവസാനിപ്പിക്കണം: മുസ്ലിം ലീഗ്
ബദിയടുക്ക (www.evisionnews.co): നൂറുകണക്കിന് പാവങ്ങളായ രോഗികള്‍ക്ക് ആശ്വാസമാകുന്ന ബദിയടുക്ക സി.എച്ച്.സിയോട് ഇടത് സര്‍ക്കാര്‍ സ്വീകരിച്ച നിഷേധാത്മക നിലപാട് അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. നാട്ടുകാരുടെയും ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടേയും ബദിയടുക്ക യു.ഡി.എഫിന്റെ പരിശ്രമവും അടിസ്ഥാന സൗകര്യങ്ങളും നോക്കി ബദിയടുക്ക സി.എച്ച്.സിയും താലൂക്ക് ആശുപത്രിയായി ഉയര്‍ന്നെങ്കിലും ജൂലൈ മാസത്തിലെ സര്‍ക്കാര്‍ ഉത്തരവിലൂടെ താലൂക്ക് ആശുപത്രിയെ ബേഡഡുക്കയിലേക്ക് മാറ്റുകയാണ് ചെയ്തത്.
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ലഭ്യമായ 24 മണിക്കൂര്‍ കാഷ്യലിറ്റി സൗകര്യങ്ങളും ആഗസ്റ്റ് മാസത്തില്‍ ഉത്തരവിലൂടെ ബദിയടക്കയില്‍ നിന്ന് മാറ്റിയതായി വന്നതോടെ ആശുപത്രിയോടുള്ള അവഗണന ഇടതു സര്‍ക്കാര്‍ തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നതായി യോഗം കുറ്റപ്പെടുത്തി. താലൂക്ക് ആശുപത്രിയും കാഷ്വാലിറ്റി സൗകര്യങ്ങളും ഉടന്‍ പുനസ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ബദ്‌റുദ്ദീന്‍ താഷിം അധ്യക്ഷത വഹിച്ചു. മണ്ഡലം ട്രഷറര്‍ മാഹിന്‍ കേളോട്ട് ഉദ്ഘാടനം ചെയ്തു. അന്‍വര്‍ ഓസോണ്‍ സ്വാഗതം പറഞ്ഞു. അബ്ബാസ് ഹാജി ബിര്‍മിനുക്ക, ഹസൈനാര്‍ ഹാജി മാളികെ, അബ്ദുല്ല ചാലക്കര, ഹമീദ് പള്ളത്തുക്ക സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment