എടിഎമ്മില്‍ നിന്ന് പണമെടുത്ത് തരാമെന്ന് പറഞ്ഞുപറ്റിച്ച് വില്‍പ്പനക്കാരനില്‍ നിന്ന് ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു, ഒടുവില്‍ മോഷ്ടിച്ച ടിക്കറ്റിന് തന്നെ സമ്മാനവും
കൊച്ചി: (www.kasargodvartha.com 15.09.2018) എടിഎമ്മില്‍ നിന്ന് പണമെടുത്ത് തരാമെന്ന് പറഞ്ഞുപറ്റിച്ച് വില്‍പ്പനക്കാരനില്‍ നിന്ന് ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു. ഒടുവില്‍ മോഷ്ടിച്ച ടിക്കറ്റിന് തന്നെ സമ്മാനവും അടിച്ചു. കൊച്ചി നഗരത്തിലാണ് സംഭവം. വെള്ളിയാഴ്ച ബൈക്കിലെത്തിയ ഒരു യുവാവ് 4,000 രൂപ വിലവരുന്ന ലോട്ടറി വില്‍പ്പനക്കാരനില്‍ നിന്ന് തട്ടിയെടുക്കുകയായിരുന്നു. പണം എടിഎമ്മില്‍ നിന്ന് എടുത്തുതരാമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടു പോയ ശേഷം കബളിപ്പിച്ച് മുങ്ങുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെ പുതിയ റോഡ് ജംഗ്ഷന് സമീപം ലോട്ടറി ടിക്കറ്റ് വില്‍പ്പന നടത്തുന്ന രാജുവിന്റേയും ജാനകിയുടേയും ടിക്കറ്റുകളാണ് അതിവിദഗ്ധമായി മോഷ്ടാവ് തട്ടിയെടുത്തത്. ലോട്ടറി കച്ചവടക്കാരെ അന്വേഷിച്ചാണ് യുവാവ് പ്രദേശത്ത് എത്തിയത്. ഇരുവരുടേയും കൈയില്‍ നിന്ന് നൂറില്‍ അധികം ടിക്കറ്റുകള്‍ വാങ്ങി. എന്നാല്‍ പേഴ്‌സില്‍ കാശില്ലെന്നും അടുത്തുള്ള എടിഎമ്മില്‍ നിന്ന് പണം എടുത്തു തരാമെന്നും പറഞ്ഞ് രാജുവിനെ തന്റെ ബൈക്കില്‍ കയറ്റി എടിഎം തേടി പോവുകയായിരുന്നു.
വാക്ക് വിശ്വസിച്ച് രാജു ഇയാളുടെ കൂടെ പോയി. പണമെടുക്കാന്‍ കരിങ്ങാച്ചിറ ജംഗ്ഷനിലെ എടിഎമ്മിന് മുന്നിലെത്തിയപ്പോള്‍ ബൈക്ക് നിര്‍ത്തുകയും രാജു ഇറങ്ങിയ ഉടന്‍ യുവാവ് ലോട്ടറി ടിക്കറ്റുകളുമായി കടന്നു കളയുകയായിരുന്നു. മോഷണം പോയ ഒരു ടിക്കറ്റിന് 1,000 രൂപയാണ് അടിച്ചിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kochi, ATM, cash, Lottery, Robbery, Prize, Ernakulam, Ticket, Lottery ticket stolen in Kochi.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെ പുതിയ റോഡ് ജംഗ്ഷന് സമീപം ലോട്ടറി ടിക്കറ്റ് വില്‍പ്പന നടത്തുന്ന രാജുവിന്റേയും ജാനകിയുടേയും ടിക്കറ്റുകളാണ് അതിവിദഗ്ധമായി മോഷ്ടാവ് തട്ടിയെടുത്തത്. ലോട്ടറി കച്ചവടക്കാരെ അന്വേഷിച്ചാണ് യുവാവ് പ്രദേശത്ത് എത്തിയത്. ഇരുവരുടേയും കൈയില്‍ നിന്ന് നൂറില്‍ അധികം ടിക്കറ്റുകള്‍ വാങ്ങി. എന്നാല്‍ പേഴ്‌സില്‍ കാശില്ലെന്നും അടുത്തുള്ള എടിഎമ്മില്‍ നിന്ന് പണം എടുത്തു തരാമെന്നും പറഞ്ഞ് രാജുവിനെ തന്റെ ബൈക്കില്‍ കയറ്റി എടിഎം തേടി പോവുകയായിരുന്നു.
വാക്ക് വിശ്വസിച്ച് രാജു ഇയാളുടെ കൂടെ പോയി. പണമെടുക്കാന്‍ കരിങ്ങാച്ചിറ ജംഗ്ഷനിലെ എടിഎമ്മിന് മുന്നിലെത്തിയപ്പോള്‍ ബൈക്ക് നിര്‍ത്തുകയും രാജു ഇറങ്ങിയ ഉടന്‍ യുവാവ് ലോട്ടറി ടിക്കറ്റുകളുമായി കടന്നു കളയുകയായിരുന്നു. മോഷണം പോയ ഒരു ടിക്കറ്റിന് 1,000 രൂപയാണ് അടിച്ചിരിക്കുന്നത്.
Keywords: Kerala, News, Kochi, ATM, cash, Lottery, Robbery, Prize, Ernakulam, Ticket, Lottery ticket stolen in Kochi.
Powered by Info News For You

Comments
Post a Comment