എല്ലാം ദൈവത്തിനു സമര്‍പ്പിക്കുന്നുവെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍; ചുമതലകളെല്ലാം കൈമാറി
ജലന്ധര്‍: (www.kvartha.com 15.09.2018) കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ പോലീസ് നോട്ടീസ് നല്‍കിയതിന് പിന്നാലെ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധര്‍ രൂപതയില്‍ തനിക്കുള്ള ചുമതലകള്‍ എല്ലാം കൈമാറി. ഫാദര്‍ മാത്യൂ കോക്കനാഡത്തിനാണ് അദ്ദേഹം ചുമതല കൈമാറിയിരിക്കുന്നത്.
രൂപതയില്‍ നിന്ന് മാറിനില്‍ക്കുമ്പോള്‍ നടത്തുന്ന സാധാരണ നടപടിയുടെ ഭാഗമായാണിതെന്ന് ഇതു സംബന്ധിച്ചുള്ള കുറിപ്പില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വിശദമാക്കുന്നു. ഫാ.ബിബിന്‍ ഓട്ടക്കുന്നേല്‍, ഫാ.ജോസഫ് തേക്കുംകാട്ടില്‍, ഫാ.സുബിന്‍ തെക്കേടത്ത് എന്നിവര്‍ക്കും ചുമതലകള്‍ ഉണ്ട്. അന്വേഷണത്തിന്റെ ഫലം അറിയുന്നതു വരെയാണ് മാറ്റം.
എല്ലാം ദൈവത്തിന് കൈമാറുകയാണെന്നും തനിക്കും പരാതിക്കാരിയായ കന്യാസ്ത്രീയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഫ്രാങ്കോ മുളയ്ക്കല്‍ സര്‍ക്കുലറില്‍ വ്യക്തമാക്കി. ദൈവത്തിന്റെ കൃപയാല്‍ മനപരിവര്‍ത്തനത്തിലൂടെ സത്യം പുറത്തുവരുന്നതിനാണിത്. ചോദ്യം ചെയ്യലിന് പോലീസ് ബിഷപ്പിന് നോട്ടീസ് അയയ്ക്കുന്നതിന് മുമ്പാണ് ചുമതലകള്‍ കൈമാറി ഫ്രാങ്കോ മുളയ്ക്കല്‍ സര്‍ക്കുലര്‍ ഇറക്കിയത്.
എനിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങളില്‍ വൈരുധ്യമുണ്ടെന്ന് പോലീസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പോലീസ് എന്നെ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തുമെന്നും മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്. സത്യം പുറത്ത് വരുന്നത് വരെ എനിക്കും പരാതിക്കാരിയായ കന്യാസ്ത്രീകള്‍ക്കും മറ്റ് കന്യാസ്ത്രീകള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണം. ഞാന്‍ എല്ലാം ദൈവത്തിന്റെ കൈകളില്‍ അര്‍പ്പിക്കുകയാണ് എന്നും ബിഷപ്പ് പറഞ്ഞു.
ബുധനാഴ്ചയാണ് ബിഷപ്പിനോട് ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകണമെന്ന നോട്ടീസ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വെള്ളിയാഴ്ച കൈപ്പറ്റിയിരുന്നു. കേരളാ പോലീസ് നല്‍കിയ നോട്ടീസ് ജലന്ധര്‍ പോലീസാണ് ബിഷപ്പിന് കൈമാറിയത്. ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായാല്‍ ഉടന്‍ ബിഷപ്പിനെ ലൈംഗിക ക്ഷമതാ പരിശോധനക്ക് വിധേയമാക്കും.
ലൈംഗികാരോപണം സംബന്ധിച്ച് സി.ബി.സി.ഐ പ്രസിഡന്റ് കര്‍ദിനാള്‍ ഓസ്വാള്‍ ഗ്രേഷ്യസ് വത്തിക്കാനെ അറിയിച്ചിരുന്നു. ജലന്ധര്‍ രൂപതയിലെ ചിലരെയും മിഷനറീസ് ഓഫ് ജീസസ് സഭയിലെ കന്യാസ്ത്രീകളെയും അണിനിരത്തി രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു ബിഷപ്പ്. എന്തുവന്നാലും സ്ഥാനം ഉപേക്ഷിക്കില്ലെന്നായിരുന്നു ഫ്രാങ്കോ മുളയ്ക്കല്‍ ഇതുവരെ പറഞ്ഞിരുന്നത്.
അതേസമയം, കേസ് അവസാനിക്കുന്നത് വരെ പൗരോഹിത്യ ചുമതലകളില്‍ നിന്ന് ഫ്രാങ്കോ മുളയ്ക്കലിനോട് മാറിനില്‍ക്കാന്‍ വത്തിക്കാന്‍ ആവശ്യപ്പെട്ടേക്കുമെന്ന് സൂചനയുണ്ട്. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ കന്യാസ്ത്രീ പരാതി നല്കിയിട്ട് രണ്ടര മാസത്തോളം കഴിഞ്ഞപ്പോഴാണ് കര്‍ദിനാള്‍ ഒസ്വാള്‍ ഗ്രേഷ്യസ് ഇക്കാര്യത്തില്‍ ഇടപെട്ടത്.
കന്യാസ്ത്രീകള്‍ പരസ്യമായി രംഗത്ത് വന്നതും പോലീസ് അന്വേഷണ റിപ്പോര്‍ട്ടുകള്‍ ബിഷപ്പിനെതിരായതും ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയും ഇടപെടാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. അതേസമയം വത്തിക്കാന്‍ സ്ഥാനപതികൂടിയായ ഗ്രേഷ്യസിനെ കൂടാതെ ഇന്ത്യയിലെ മറ്റ് ബിഷപ്പുമാരില്‍ നിന്നും വത്തിക്കാന്‍ ഉപദേശം തേടുമെന്ന് അറിയുന്നു.
അതിനിടെ, പീഡന പരാതിയില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയില്‍ നടക്കുന്ന സമരം എട്ടാം ദിവസത്തിലേക്കു കടന്നു. സിറോ മലബാര്‍ സഭയിലെ കൂടുതല്‍ വൈദികരും കന്യാസ്ത്രീകളും സമരത്തില്‍ പങ്കുചേരാന്‍ ശനിയാഴ്ച എത്തുമെന്നാണ് സൂചന. രാവിലെ മുതല്‍ സമരവേദിയിലേക്കു നൂറുകണക്കിനു പേര്‍ എത്തുന്നുണ്ട്. സേവ് അവര്‍ സിസ്റ്റര്‍ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിനു രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. തിങ്കളാഴ്ച മുതല്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala nun molest: Vatican likely to intervene; Bishop Franco Mulakkal steps down, News, Religion, Trending, Molestation, Police, Arrest, Strike, Kerala.

Powered by Info News For You

Comments
Post a Comment