ലഹരിക്കടിമയായ ഭര്‍ത്താവിന്റെ അടിയേറ്റ് നവവധു ആശുപത്രിയില്‍

ഉപ്പള: (www.kasargodvartha.com 09.09.2018) ലഹരിക്കടിമയായ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും മര്‍ദ്ദനമേറ്റ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉപ്പള ഹിദായത് നഗറിലെ അഷ്റഫിന്റെ മകള്‍ സമീറ (22)യ്ക്കാണ് മധുവിധു മാറും മുമ്പ് ഈ ഗതി ഉണ്ടായത്. ഭര്‍ത്താവ് മുറത്തണയിലെ അലിയും വീട്ടുകാരും ചേര്‍ന്നാണ് തന്നെ അക്രമിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന യുവതി പറയുന്നു.

സമീറയുടെ ചെവിയാണ് ഇയാള്‍ അടിച്ചു പൊട്ടിച്ചത്. ചെവിക്കു സാരമായി പരിക്കേറ്റതായി ഡോക്ടര്‍മാര്‍ പറയുന്നു. പല തവണ അക്രമം ഉണ്ടായപ്പോള്‍ സമീറ അതെല്ലാം സഹിച്ച് കഴിയുകയായിരുന്നു. എന്നാല്‍ പീഡനം തുടര്‍ന്നപ്പോഴാണ് യുവതി സംഭവം വീട്ടുകാരോട് പറഞ്ഞത്. സമീറയെ ആക്രമിക്കാന്‍ ഷഫീക്, മറിയാമ്മ, അലി, റസാഖ്, മൈമൂന എന്നിവരും ഉണ്ടായിരുന്നു.

Kerala, kasaragod, Uppala, Hospital, wife, Husband, Attack, Drug-Addicted, Newly married wife attacked by husband

യുവതിയെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വിവാഹ സമയത്ത് 80 പവന്‍ സ്വര്‍ണവും അഞ്ചു ലക്ഷം രൂപയും സ്ത്രീധനമായി നല്‍കിയിരുന്നു. എട്ടു മാസം മാത്രം വിവാഹ ജീവിതം നയിച്ച ഈ യുവതിക്ക് നീതി ലഭിക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, kasaragod, Uppala, Hospital, wife, Husband, Attack, Drug-Addicted, Newly married wife attacked by husband


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?