കാണാതായ പെണ്‍കുട്ടിയെയും കൂട്ടി യുവാവ് പോലീസ് സ്‌റ്റേഷനിലെത്തി; പ്രായപൂര്‍ത്തിയാകാത്തതിനാല്‍ യുവാവിനെ പോക്‌സോ കേസില്‍ അറസ്റ്റു ചെയ്ത് ജയിലിലടച്ചു

വയനാട്: (www.kasargodvartha.com 16.09.2018) കാണാതായ പെണ്‍കുട്ടിയെയും കൂട്ടി യുവാവ് പോലീസ് സ്‌റ്റേഷനിലെത്തി. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ യുവാവിനെ പോക്‌സോ കേസില്‍ അറസ്റ്റു ചെയ്ത് ജയിലിലടച്ചു. ഇരുളം ഓര്‍ക്കടവ് അഭിജിത്തിനെ (24)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. ഇതുസംബന്ധിച്ച് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി ഇരുളത്ത് അഭിജിത്തിനൊപ്പമുണ്ടെന്ന് അറിഞ്ഞത്. തുടര്‍ന്ന് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. രേഖകള്‍ പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്നറിയുന്നത്. തുടര്‍ന്നാണ് അഭിജിത്തിനെ പോലീസ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Top-Headlines, Jail, arrest, Police, Youth surrendered before police with Missing girl; arrested in pocso case
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?