പൊതുസമ്മേളനത്തില്‍ മെഗാഫോണ്‍ ഉപയോഗിച്ചതിന് ഡി.സി.സി പ്രസിഡണ്ട് ഉള്‍പ്പടെ അഞ്ചു പേര്‍ക്കെതിരെ പിഴ

കാസര്‍കോട് (www.evisionnews.co): പൊതുസമ്മേളനത്തില്‍ അനുമതിയില്ലാതെ മെഗാഫോണ്‍ ഉപയോഗിച്ച സംഭവത്തില്‍ ഡി.സി.സി പ്രസിഡണ്ടിനടക്കം അഞ്ചു കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പിഴ ചുമത്തി. ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, വൈസ് പ്രസിഡണ്ട് പി.കെ ഫൈസല്‍, ജനറല്‍ സെക്രട്ടറി കേശവപ്രസാദ് കുമ്പള, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഡി.വി ബാലകൃഷ്ണന്‍, മണ്ഡലം പ്രസിഡണ്ട് എം. കുഞ്ഞികൃഷ്ണന്‍ എന്നിവരെയാണ് 800രൂപ പിഴയടക്കാന്‍ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) വിധിച്ചത്.

2017 ജൂലൈ 10നാണ് സംഭവം. മാന്തോപ്പ് മൈതാനിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ അനുമതിയില്ലാതെ കോണ്‍ഗ്രസ് നേതാക്കള്‍ മെഗാഫോണ്‍ ഉപയോഗിക്കുകയായിരുന്നു. തൊട്ടടുത്ത സര്‍ക്കാര്‍ ഓഫീസിന്റെ പ്രവര്‍ത്തനത്തിന് മെഗാഫോണ്‍ ഉപയോഗം തടസം സൃഷ്ടിച്ചിരുന്നതായി പരാതിയുയര്‍ന്നിരുന്നു. തുടര്‍ന്ന് കലക്ടറുടെ ഉത്തരവ് പ്രകാരമാണ് പോലീസ് നേതാക്കളടക്കം നൂറോളം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?