പുതിയ ഫീച്ചറുകളുമായി ക്രിസ്റ്റ, ഇന്നോവ ടൂറിങ് സ്‌പോട്ട്, ഫോര്‍ച്യൂണര്‍ വിപണിയില്‍

കൊച്ചി: (www.kvartha.com 04.09.2018) മുന്‍നിര വാഹന നിര്‍മാതാക്കളായ ടൊയോട്ട, ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ എന്നീ മോഡലുകളുടെ പുതുക്കിയ പതിപ്പുകള്‍ പ്രഖ്യാപിച്ചു. 2005ല്‍ നിരത്തിലിറങ്ങിയത് മുതല്‍ രാജ്യത്തെ എംപിവി വാഹന വിഭാഗത്തില്‍ ഒന്നാമനായി തുടരുന്ന ഇന്നോവ, 2009ല്‍ നിരത്തില്‍ അലവതരിപ്പിച്ച ഏറ്റവും മികച്ച എസ് യു വിയായ ഫോര്‍ച്യൂണര്‍ തുടങ്ങിയ മോഡലുകളില്‍ പുതിയതായി നിരവധി അത്യാധുനികവും, ആകര്‍ഷകവുമായ ഫീച്ചറുകളാണ് ടൊയോട്ട ഉള്‍പ്പെടുത്തിയിരിക്കുന്നത്.

'നിരത്തില്‍ എത്തിയത് മുതല്‍ എംപിവി വിഭാഗത്തിലെ ഒന്നാമനായ തുടരുന്ന ഇന്നോവയുടെ നിലവിലെ വിപണി വിഹിതം 40 ശതമാനമാണ്. 2018 ജനുവരി മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ കഴിഞ്ഞ വര്‍ഷം ഇതേകാലയളവിനെ അപേക്ഷിച്ച് 13ശതമാനം വര്‍ദ്ധനവോടെ 52,000 യൂണിറ്റ് വാഹനങ്ങളാണ് വിറ്റഴിഞ്ഞത്. 7.6 ലക്ഷം ഇന്നോവ ഉപഭോകതാക്കളാണ് ഇതുവരെ രാജ്യത്തുള്ളത്.

ഗ്ലാസ് ബ്രേക്ക് അള്‍ട്രാ സോണിക് സെന്‍സറോട് കൂടിയ ആന്റി തെഫ്റ്റ് അലാം, എമര്‍ജന്‍സി ബ്രേക്ക് സിഗ്‌നല്‍, റിയര്‍ ഫോഗ് ലാംപ്, ഫ്രണ്ട് എല്‍ഇഡി ഫോഗ് ലാംപ്, എന്നിവയാണ് ഇന്നോവ ക്രിസ്റ്റ, ഇന്നോവ ടൂറിങ് സ്‌പോട്ട് എന്നിവയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പുതിയ പ്രധാന സവിഷേതകകള്‍. ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കണ്‍ട്രോള്‍, പവര്‍ ഫോള്‍ഡിങ് മിറര്‍, സ്പീഡ് ആന്‍ഡ് ഇംപാക്റ്റ് സെന്‍സിറ്റീവ് ഡോര്‍ ലോക്ക്, അണ്‍ലോക്ക് എന്നീ സംവിധാനങ്ങള്‍ ഇന്നോവ ജി എക്‌സ് ഗ്രേഡ് വാഹനങ്ങളില്‍ക്ക് മാത്രമായി പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നു.

14,65,000 മുതല്‍ 22,01,000 വരെയാണ് ഇന്നോവ ക്രിസ്റ്റയുടെ ഡല്‍ഹി എക്‌സ് ഷോറൂം വില, അന്താരാഷ്ട്ര വിപണിയില്‍ ഇന്നോവ ക്രിസ്റ്റ വില്‍പ്പനയില്‍ ഇന്ത്യയാണ് ഒന്നാമത്.




Keywords: Kerala, Kochi, News, Car, Business, Auto & Vehicles, Toyota, Toyota Innova Crysta, Fortuner get more features


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?