ലഹരിക്കായി പരീക്ഷണങ്ങളൊരുക്കി വിദ്യാര്‍ത്ഥികള്‍; ഫെവികോളും, കൂള്‍ ലിപ്പും പുതിയ കോമ്പിനേഷന്‍, മാതാപിതാക്കള്‍ ജാഗ്രതൈ!
കുമ്പള: (www.kasargodvartha.com 28.09.2018) ലഹരിക്കായി പുതിയ പരീക്ഷണങ്ങളൊരുക്കുകയാണ് വിദ്യാര്‍ത്ഥികള്‍. ഫെവികോളും, കൂള്‍ ലിപ്പും അടങ്ങുന്ന പുതിയ കോമ്പിനേഷനാണ് ഇവര്‍ ലഹരിക്കായി ഉപയോഗിക്കുന്നത്. ഇതിനെതിരെ മാതാപിതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് അധ്യാപകരും സാമൂഹ്യ പ്രവര്‍ത്തകരും മുന്നറിയിപ്പ് നല്‍കുന്നു.
സ്‌കൂള്‍, കോളേജ് പരിസരങ്ങള്‍ കേന്ദ്രീകരിച്ച് കുമ്പളയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ദ്ധിച്ചു വരുന്നതായാണ് പരാതിയുയര്‍ന്നിരിക്കുന്നത്. ഫെവികോളും, കൂള്‍ ലിപ്പുമാണ് ഇപ്പോള്‍ വ്യാപകമായി വിദ്യാര്‍ത്ഥികള്‍ ലഹരിക്കായി ഉപയോഗിക്കുന്നത്. 55 രൂപയോളം വിലവരുന്ന ഫെവികോളിന്റെ അടുപ്പ് തുറന്ന ഉടനെ അതില്‍ അടങ്ങിയിരിക്കുന്ന 'ഗ്യാസ്'മൂക്കിലൂടെ വലിച്ച് കയറ്റിയാണത്രെ വിദ്യാര്‍ത്ഥികള്‍ ലഹരി കണ്ടെത്തുന്നത്.
'കൂള്‍ ലിപ്പ്' കുമ്പളയില്‍ സുലഭമായി ലഭിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. പുകയില ഉത്പന്നങ്ങളുടെ കൂടെയാണ് 'കൂള്‍ ലിപ്പുകള്‍' വില്‍പന പൊടിപൊടിക്കുന്നത്. ചെറിയ 'തലയണ'രൂപത്തില്‍ കിട്ടുന്ന പുകയില നാക്കിന്റെ അടിഭാഗത്തായും, കവിളിന്റെ ഒരുഭാഗത്തായും വെച്ച് ഉന്മാദാവസ്ഥ വിദ്യാര്‍ത്ഥികള്‍ കണ്ടെത്തുന്നു. ഒട്ടുമിക്ക വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ലഹരിക്കടിമയാണെന്നാണ് സഹപാഠികള്‍ തന്നെ പറയുന്നത്.
കുമ്പളയിലെ സ്‌കൂള്‍, കോളേജുകള്‍ക്ക് സമീപമുള്ള ആളൊഴിഞ്ഞ കെട്ടിടങ്ങളില്‍ തമ്പടിച്ചാണ് ഇവര്‍ ലഹരി ഉപയോഗിക്കുന്നത്. ഉച്ചഭക്ഷണ സമയത്താണ് ലഹരിക്കായി ഇറങ്ങുന്നതെന്ന് നാട്ടുകാരും വ്യാപാരികളും പറയുന്നു. വിദ്യാര്‍ത്ഥികളെ കലാലയങ്ങളില്‍ നിരീക്ഷിക്കാന്‍ അധ്യാപകരും രക്ഷകര്‍ത്താക്കളും ഉള്‍പ്പെടുന്ന സമിതികള്‍ ഉണ്ടെങ്കിലും ഇതെല്ലാം പേരിനു മാത്രമാണ്.
വിദ്യാര്‍ത്ഥികളുടെ ലഹരി ഉപയോഗം തടയാന്‍ കര്‍ശന നടപടി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് കേരള ദേശീയ വേദി കുമ്പള യൂണിറ്റ് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Kumbala, New way for use drugs for students
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment