രണ്ടര വയസുകാരന്‍ അബദ്ധത്തില്‍ കുളത്തില്‍ വീണ് മുങ്ങിമരിച്ചു

പടന്ന: (www.kasargodvartha.com 19.09.2018) കരയില്‍ നിര്‍ത്തി പിതാവ് കുളിക്കുന്നതിനിടെ രണ്ടര വയസുകാരന്‍ കുളത്തില്‍ വീണ് മുങ്ങിമരിച്ചു. പടന്ന വലിയ ജുമാ മസ്ജിദിന് സമീപത്തെ കുന്നുമ്മാടെ വീട്ടില്‍ കെ എം സി സിദ്ദീഖ് വടക്കേകാട് - ഫര്‍ഹത്ത് ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷാസിം (രണ്ടര വയസ്സ്) ആണ് മരിച്ചത്.


പിതാവ് കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കരയിലുണ്ടായിരുന്ന കുട്ടി കുളത്തിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം വൈകീട്ടോടെ പടന്ന ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Padanna, Child, Died, Water, Drowned, Pond, Child drowned to death. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?