സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശനത്തിനുള്ള സ്‌റ്റേ തുടരുമെന്ന് സുപ്രീംകോടതി; ബുധനാഴ്ചയ്ക്കുള്ളില്‍ മറുപടിയും രേഖകളും സമര്‍പ്പിക്കാന്‍ നിര്‍ദേശം
ന്യൂഡല്‍ഹി: (www.kvartha.com 07.09.2018) സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശനത്തിനുള്ള സ്‌റ്റേ തുടരുമെന്ന് സുപ്രീംകോടതി. കോളജുകള്‍ ബുധനാഴ്ചയ്ക്കുള്ളില്‍ മറുപടിയും രേഖകളും സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും. അതേസമയം തീരുമാനം ഉടന്‍ പറയണമെന്ന കേരളത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്കുളള പ്രവേശനത്തിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. വാദം പറയാന്‍ തയാറായി വരാന്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അഭിഭാഷകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
തൊടുപുഴ അല്‍ അസ്ഹര്‍, വയനാട് ഡിഎം, പാലക്കാട് പി.കെ. ദാസ്, വര്‍ക്കല എസ്ആര്‍ കോളജുകള്‍ക്ക് ഹൈക്കോടതി നല്‍കിയ പ്രവേശനാനുമതിയാണു കോടതി സ്‌റ്റേ ചെയ്തത്. മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലാണ് ഈവര്‍ഷത്തെ എംബിബിഎസ് പ്രവേശനത്തിന് അനുമതി നിഷേധിച്ചതെന്നാണ് മെഡിക്കല്‍ കൗണ്‍സിലിന്റെ വാദം.
ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്തതോടെ പ്രവേശന നടപടികള്‍ മരവിച്ചിരിക്കുകയാണ്. നാല് സ്വാശ്രയ കോളജുകളിലെ 550 സീറ്റുകളിലേക്കാണ് ഹൈക്കോടതി പ്രവേശനാനുമതി നല്‍കിയിരുന്നത്.
നാല് കോളജുകളിലും മതിയായ അടിസ്ഥാനസൗകര്യം ഇല്ലെന്ന ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നടത്തുന്നത് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞത്. എന്നാല്‍ മതിയായ അടിസ്ഥാനസൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി കോളേജുകള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പ്രവേശനം നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: SC stays admission to four medical colleges in Kerala; spot allotment called off, New Delhi, Supreme Court of India, Medical College, Trending, Education, National, News.

Powered by Info News For You

Comments
Post a Comment