ഓട്ടോറിക്ഷ ഡ്രൈവർ കൊല്ലപ്പെട്ട കേസില്‍ അച്ഛനും മകനും പോലീസ് പിടിയില്‍
തിരുവനന്തപുരം: (www.kvartha.com 23.09.2018) ഓട്ടോറിക്ഷ ഡ്രൈവർ കൊല്ലപ്പെട്ട കേസില്‍ അച്ഛനും മകനും പോലീസ് പിടിയില്‍. ചെമ്പഴന്തി അണിയൂരില്‍ ഓട്ടോ റിക്ഷ ഡ്രൈവറായ ചേമ്പാല സ്വദേശിഅനീഷ് ബാബു(41) വിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് കഴക്കൂട്ടം പോലീസ് പ്രതികളെ പിടികൂടിയത്. ശ്രീകാര്യം വികാസ് നഗറില്‍ താമസക്കാരായ അബ്ദുല്‍ ഹബീബ് (48), മകന്‍ അബ്ദുല്‍ ഹര്‍ഷാദ് (24) എന്നിവരാണ് പോലീസ് പിടിയിലായത്.
അണിയൂര്‍ ജംഗ്ഷനില്‍ വെച്ച് ഹര്‍ഷാദും അനീഷും തമ്മിലുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. തര്‍ക്കത്തിനിടെ ഹര്‍ഷാദ് വീട്ടിലെത്തി പിതാവിനേയും ഒപ്പം കൂട്ടി തിരികെയെത്തി. തുടര്‍ന്ന് അനീഷുമായി സംഘട്ടനമുണ്ടായി. തുടര്‍ന്ന് ഇരുവിഭാഗവും കത്തി വീശി ഭീഷണിപ്പെടുത്തി. ഇതിനിടെ കുത്തേറ്റ് ഓടിയ അനീഷ് കുമാര്‍ സമീപത്തെ കടയുടെ സമീപം വീഴുകയായിരുന്നു.
അനീഷിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതും മരണകാരണമായി. ഇതിനിടെ പ്രതികള്‍ ഒളിവില്‍ പോയെങ്കിലും ഷാഡോ പോലീസ് ഇവരെ വലയിലാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Thiruvananthapuram, News, Father, Son, Arrest, Murder, Auto Driver, Auto driver murder case: Father and Son in police custody

Powered by Info News For You

Comments
Post a Comment