സുബൈദ കൊലക്കേസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട മുഖ്യപ്രതിക്കായി തെരച്ചില്‍

 
കാസര്‍കോട് (www.evisionnews.co): സുള്ള്യ കോടതിയില്‍ ഹാജരാക്കിയ ശേഷം തിരിച്ചു കൊണ്ടുവരുന്നതിനിടെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പെരിയ ചെക്കിപ്പള്ളത്തെ സുബൈദ വധക്കേസിലെ മുഖ്യപ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. സുള്ള്യ അജ്ജാവര്‍ സ്വദേശി ബാവ അസീസ് എന്ന അബ്ദുല്‍ അസീസ്(30) ആണ് രക്ഷപ്പെട്ടത്. കേരളത്തിലും കര്‍ണാടകയിലുമായി നിരവധി കേസുകളില്‍ പ്രതിയായ അസീസിനെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ സുള്ള്യയില്‍ നിന്നാണ് പ്രതി രക്ഷപ്പെട്ടത്.

മറ്റൊരു കേസില്‍ സുള്ള്യ കോടതിയില്‍ ഹാജരാക്കാന്‍ അസീസിനെ കാഞ്ഞങ്ങാട് സബ് ജയിലില്‍ നിന്ന് സായുധ സേനാ ക്യാമ്പിലെ രണ്ട് പൊലീസുകാരാണ് വെള്ളിയാഴ്ച രാവിലെ കൊണ്ടുപോയത്. കോടതിയില്‍ ഹാജരാക്കിയ ശേഷം ഉച്ചഭക്ഷണം കഴിഞ്ഞ് പ്രതിയെ പൊലീസുകാര്‍ കാസര്‍കോട്ടേക്കുള്ള ബസില്‍ കയറ്റിയിരുത്തി.

ഇതിനിടെ പ്രാഥമികാവശ്യം നിര്‍വഹിക്കുന്നതിനായി അസീസ് ബസില്‍ നിന്നിറങ്ങി തൊട്ടടുത്ത മതിലിനടുത്തേക്ക് പോവുകയും തുടര്‍ന്ന് മതില്‍ ചാടി രക്ഷപ്പെടുകയുമായിരുന്നു. പൊലീസ് പ്രതിയെ തിരഞ്ഞുവെങ്കിലും കണ്ടെത്താനായില്ല. പൊലീസുകാര്‍ ഉടന്‍ തന്നെ സുള്ള്യ പൊലീസില്‍ വിവരം നല്‍കി. കര്‍ണാടക പൊലീസ് നടത്തിയ അന്വേഷണത്തിലും പ്രതിയെ കണ്ടാത്താനായില്ല. അസീസ് രക്ഷപ്പെട്ട സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ്, എ.ആര്‍ ക്യാമ്പിലെ കമാണ്ടന്റ് പ്രേം കുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എ.ആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കാസര്‍കോട് ചൗക്കിയിലെ മഹേഷ്, കാഞ്ഞങ്ങാട് പടന്നക്കാട്ടെ ശരത് എന്നിവരാണ് അസീസിനെ സുള്ള്യ കോടതിയിലേക്ക് കൊണ്ടുപോയത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?