സോഷ്യല്‍ മീഡിയയില്‍ വൈറലായ ആ കൊച്ചുഗായകനെ കണ്ടെത്തി; കാസര്‍കോടുകാരനായ വൈശാഖിന്റെ ആ പാട്ടു കണ്ടത് ലക്ഷങ്ങള്‍

കാസര്‍കോട്: (www.kvartha.com 01.09.2018) സോഷ്യല്‍ മീഡിയയില്‍ വൈറലായ ആ കൊച്ചുഗായകനെ കണ്ടെത്തി. ലക്ഷങ്ങളാണ് കാസര്‍കോടുകാരനായ വൈശാഖിന്റെ ആ പാട്ടു കണ്ടത് . പാട്ട് ഹിറ്റായതോടെ ഇപ്പോള്‍ നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും വൈശാഖിനെ കാണാന്‍ ബളാല്‍ ചെമ്മഞ്ചേരി പെരിയാട്ടിലെ വീട്ടില്‍ എത്തുകയാണ്. അതേസമയം വൈശാഖിനും കുടുംബത്തിനും സഹായ ഹസ്തവുമായി വെള്ളരിക്കുണ്ട് മര്‍ച്ചന്റ് അസോസിയേഷന്‍ സെക്രട്ടറി എല്‍ കെ ബഷീറും, സുഹൃത്ത് ടിജോ കപ്പലുമാക്കലും രംഗത്തെത്തിയിട്ടുണ്ട്.

'വലിയ രീതിയില്‍ സാമ്പത്തിക ഭദ്രതയില്ലാത്ത വൈശാഖിനും കുടുംബത്തിനും വേണ്ടി തങ്ങളാല്‍ കഴിയുന്ന രീതിയിലുള്ള സഹായങ്ങള്‍ നല്‍കുമെന്നും, മികച്ച രീതിയില്‍ പാട്ടുപാടുന്ന ഈ കുരുന്ന് ബാലനെയും കുടുംബത്തെയും ലോകത്തിന് മുന്നില്‍ എത്തിക്കുമെന്നും എല്‍ കെ ബഷീര്‍ പറഞ്ഞു.

Vaishakh hit in social media, kasaragod, News, Song, Local-News, Student, Social Network, Video, Kerala

ഞങ്ങളുടെ പ്രിയ സുഹൃത്തു ബളാല്‍ ചെമ്മഞ്ചേരി പെരിയാട്ടു രാഘവന്റെ മകനാണ് ആ കുരുന്നു കലാകാരന്‍ എന്ന് അറിഞ്ഞപ്പോള്‍ ഒരുപാടു സന്തോഷം തോന്നിയെന്നും ബഷീര്‍ അറിയിച്ചു.

Vaishakh hit in social media, kasaragod, News, Song, Local-News, Student, Social Network, Video, Kerala

പാടാന്‍ നല്ല കഴിവുള്ള വൈശാഖിന്റെ കണ്ണിന് കാഴ്ച കുറവ് ഉണ്ട്. ഒന്നാം ക്ലാസില്‍ പഠിക്കുന്ന വൈശാഖിന്റെ കഴിവ് പുറം ലോകത്ത് എത്തിക്കാന്‍ ഈ വീഡിയോ മാക്‌സിമം ഷെയര്‍ ചെയ്യാനും ബഷീര്‍ അപേക്ഷിക്കുന്നു.

Keywords: Vaishakh hit in social media, kasaragod, News, Song, Local-News, Student, Social Network, Video, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?