അബുദാബിയിലെ ഫ് ളാറ്റ് കേന്ദ്രീകരിച്ച് സ്ത്രീകള്‍ക്ക് വേണ്ടി രഹസ്യമായി പ്ലാസ്റ്റിക് സര്‍ജറി; കൈയ്യോടെ പിടികൂടി പോലീസ്

അബുദാബി: (www.kvartha.com 13.09.2018) അബുദാബിയിലെ ഫ് ളാറ്റ് കേന്ദ്രീകരിച്ച് രഹസ്യമായും നിയമവിരുദ്ധമായും പ്ലാസ്റ്റിക് സര്‍ജറികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്തിവന്ന കേന്ദ്രത്തില്‍ റെയ്ഡ്. ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്‌മെന്റും(ഡിഇഡി), പോലീസും സംയുക്തമായി നടത്തിയ റെയ്ഡില്‍ നിരവധി സൗന്ദര്യവര്‍ധക വസ്തുക്കളും പ്ലാസ്റ്റിക് സര്‍ജറിക്ക് ഉപയോഗിക്കുന്ന വസ്തുക്കളും കണ്ടെത്തി.

താമസിക്കാന്‍ അനുവാദം നല്‍കിയിരുന്ന ഫ് ളാറ്റിലാണ് അനധികൃതമായി ബ്യൂട്ടി പാര്‍ലര്‍ നടത്തിയിരുന്നതെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് ഡിഇഡി കൊമേഴ്ഷ്യല്‍ ഡിപാര്‍ട്ട്‌മെന്റ് ആക്ടിക് ഡയറക്ടര്‍ അഹമ്മദ് തറാഷ് അല്‍ ഖ്വബൈസി അറിയിച്ചു.

UAE flat raided over illegal plastic surgeries, Abu Dhabi, News, Police, Raid, Probe, Gulf, World

തലസ്ഥാന നഗരത്തിലെ ഈ ഫ് ളാറ്റില്‍ വച്ച് നിയമവിരുദ്ധമായാണ് സ്ത്രീകള്‍ക്കുള്ള സൗന്ദര്യവര്‍ധക സേവനങ്ങള്‍ നല്‍കിയിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തരം കാര്യങ്ങള്‍ നടത്തേണ്ടത് ലൈസന്‍സുള്ള മെഡിക്കല്‍ രംഗത്തെ വിദഗ്ധര്‍ മാത്രമാണെന്നും ഡിഇഡി അധികൃതര്‍ വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് ഫ് ളാറ്റ് ഉടമസ്ഥനെതിരെ പിഴ ശിക്ഷയും നിയമ നടപടിയും എടുക്കുമെന്നും തുടര്‍ നടപടിക്കായി കേസ് കൈമാറിയതായും അധികൃതര്‍ അറിയിച്ചു. അതേസമയം പിഴയായി നല്‍കേണ്ട തുക എത്രയെന്ന് വ്യക്തമല്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: UAE flat raided over illegal plastic surgeries, Abu Dhabi, News, Police, Raid, Probe, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?