ചെയര്‍പേഴ്‌സനെതിരെ അപകീര്‍ത്തി: നഗരസഭ ഓവര്‍സീയര്‍ക്ക് സസ്‌പെന്‍ഷന്‍, യൂത്ത് ലീഗ് ഓഫീസ് ഉപരോധിച്ചു

 
കാസര്‍കോട് (www.evisionnews.co): കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിമിനെ മാനഹാനിയുണ്ടാക്കുന്ന തരത്തില്‍ അപകീര്‍ത്തിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്ത് ഫോണില്‍ സംസാരിച്ച ഉദ്യോഗസ്ഥക്കെതിരെ നടപടി. നഗരസഭ മൂന്നാം ഗ്രേഡ് ഓവര്‍സീയര്‍ സി.എസ് അജിതയെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.
 
കഴിഞ്ഞ ദിവസം ചില ഓണ്‍ലൈന്‍ പോര്‍ട്ടലാണ് നഗരസഭ ചെയര്‍പേഴ്‌സന് മാനഹാനിയുണ്ടാക്കുന്ന തരത്തില്‍ സി.എസ് അജിതയുടെതായ ശബ്ദരേഖ പുറത്തുവിട്ടത്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ബോധപൂര്‍വം അപമാനിക്കുന്ന തരത്തിലായിരുന്നു ശബ്ദരേഖ. ഓവര്‍സീയറുടെ ഭാഗത്ത് നിന്നുമുണ്ടായ അച്ചടക്ക ലംഘനം നേരത്തെയും ജനപ്രതിനിധികളുടെയും നഗരസഭയുടെയും സല്‍പ്പേരിനും ഭരണ പ്രവര്‍ത്തനത്തിനും കളങ്കം സൃഷ്ടിച്ചിരുന്നു. ജനപ്രതിനിധികളെ സമൂഹ മധ്യത്തില്‍ അപാനിക്കുന്ന തരത്തിലുള്ള അച്ചടക്ക ലംഘനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ഗുരുതര സ്വഭാവ ദൂഷ്യം ഉള്‍പ്പെടുന്നതും കടുത്ത ശിക്ഷ അര്‍ഹിക്കുന്നതുമായ കുറ്റവും കണക്കിലെടുത്ത് 2011ലെ കേരള മുനിസിപ്പാലിറ്റി ചട്ടങ്ങള്‍ (8) പ്രകാരം അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തതായും നഗരസഭ ചെയര്‍പേഴ്‌സണ്‍ പുറത്തിറക്കിയ നടപടി ഉത്തരവില്‍ പറയുന്നു.
 
ചെയര്‍പേഴ്‌സനെതിരെ അപകീര്‍ത്തി പ്രചാരണം സംബന്ധിച്ച് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാവിലെ യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭ ഓഫീസ് ഉപരോധിച്ചു. ഓവര്‍സിയറുടെ പരാമര്‍ഷം സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കുമെന്നും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യുമെന്ന മുനിസിപ്പല്‍ സെക്രട്ടറിയുടെ ഉറപ്പിനെ തുടര്‍ന്ന് ഉച്ചയോടെ ഉപരോധം അവസാനിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ പ്രസിഡണ്ട് അജ്മല്‍ തളങ്കര അധ്യക്ഷത വഹിച്ചു. 
 
ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് സഹീര്‍ ആസിഫ്, ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് ഹാഷിം കടവത്ത്, മുനിസിപ്പല്‍ ട്രഷറര്‍ മുഹമ്മദ് കുഞ്ഞി തായലങ്ങാടി, എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സി.ഐ.എ ഹമീദ്, ജലീല്‍ തുരുത്തി, ഫിറോസ് അഡ്ക്കത്ത്ബയല്‍, അഷ്ഫാഖ് തുരുത്തി, ഖലീല്‍ ശൈഖ്, മുജീബ് തായലങ്ങാടി, എന്‍.എം സിദ്ധീഖ്, മമ്മു ചാല, റസാഖ് ബെദിര, ബഷീര്‍ കടവത്ത്, നാസര്‍ ചാലക്കുന്ന്, ഹാരിസ് ബ്രദേര്‍സ്, ഹാരിസ് കെ.ജി, റിനാസ് മാസ്റ്റര്‍, റഷീദ് ബെദിര, ഹാഷിംപിലാത്തി, അസ്ലം അട്ക്കത്ത്ബയല്‍, ഹമീദ് ചേരങ്കൈ, ഹസൈനാര്‍ താനിയത്ത്, ഇഖ്ബാല്‍ ബാങ്കോട്, സമദ് കൊല്ലമ്പാടി, റഷീദ് ബെദിര, നവാസ് ഊദ്, ഹസൈന്‍ തളങ്കര, ഫിറോസ് കടവത്ത് നേതൃത്വം നല്‍കി.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?