ബൈക്കില്‍ കറങ്ങി മാല പൊട്ടിച്ച കേസില്‍ നാലു പേരെ പോലീസ് പിടികൂടി

കോട്ടയം:(www.kvartha.com 21/09/2018) പാലായിലും സമീപ പ്രദേശങ്ങളിലുമായി ബൈക്കില്‍ കറങ്ങി നടന്ന് നിരവധി പേരുടെ മാല പൊട്ടിച്ച കേസില്‍ നാലു പേരെ പാലാ പോലീസ് പിടികൂടി. മീനച്ചില്‍ കാഞ്ഞുമലക്കുന്നേല്‍ പ്രതീഷ് (24), പാലാ വെള്ളിയേപ്പള്ളി പടിഞ്ഞാറെകുറ്റിയില്‍ ബിബിന്‍ ബാബു (23), പാലാ നായ്ക്കാനത്തില്‍ അജി സെബാസ്റ്റ്യന്‍ (24), രാമപുരം മൂലയില്‍ ബേബി ജോസഫ് (60) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

ഇവരില്‍ പ്രതീഷ്, ബിബിന്‍, അജി എന്നിവര്‍ ചേര്‍ന്നാണ് വിവിധ സ്ഥലങ്ങളില്‍ വെച്ച് വയോധികരായ നിരവധി പേരുടെ മാല പൊട്ടിച്ചതും മാല പൊട്ടിക്കാന്‍ ശ്രമം നടത്തിയതെന്നും പോലീസ് പറഞ്ഞു. ഇവര്‍ക്കൊപ്പം പിടികൂടിയ ബേബിയാണ് മോഷ്ടിക്കുന്ന സ്വര്‍ണം വില്‍പന നടത്താന്‍ പ്രതികളെ സഹായിച്ചിരുന്നത്. കെഴുവംകുളം, പാലാ, തോടനാല്‍, പൈക, ഉഴവൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവര്‍ മാല പൊട്ടിച്ചത്. പ്രതികളെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്. പാലാ സിഐ രാജന്‍ കെ. അരമനയുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതികളെ പിടികൂടിയത്.

News, Kottayam, Kerala, Police, Gold, Theft, Accused, Gold snatching case; 4 held

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kottayam, Kerala, Police, Gold, Theft, Accused, Gold snatching case; 4 held


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?