രഞ്ജിതാരം അസ്ഹറുദ്ദീന് മത്സരങ്ങളില്‍ വിലക്ക്: തീരുമാനം ജില്ലയില്‍ നിന്നുള്ള പ്രതിനിധി പങ്കെടുത്ത യോഗത്തില്‍


കാസര്‍കോട് (www.evisionnews.co): കേരളത്തിന്റെ പ്രതീക്ഷയും കാസര്‍കോട് ജില്ലയുടെ ഭാവി വാഗ്ദാനവുമായ രഞ്ജിതാരം മുഹമ്മദ് അസ്ഹറുദ്ദീന് മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് വിലക്ക്. മൂന്ന് മത്സരങ്ങളിലാണ് അസ്ഹറുദ്ദീന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. 

ജില്ലയില്‍ നിന്നുള്ള പ്രതിനിധി പങ്കെടുത്ത വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷററും ജില്ലയില്‍ നിന്നുള്ള കെ.സി.എ നോമിനിയും യോഗത്തില്‍ പങ്കെടുത്തിരുന്നു. സംഭവത്തില്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് സോഷ്യല്‍ മീഡിയിലടക്കം ഉയര്‍ന്നുപൊങ്ങുന്നത്. 

ജൂനിയര്‍ ക്രിക്കറ്റ് മത്സരങ്ങളില്‍ കേരളത്തിന് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച കഴിഞ്ഞ രണ്ടു വര്‍ഷമായി കേരള രഞ്ജി ടീമില്‍ ഇടം നേടിയ കാസര്‍കോട് തളങ്കര സ്വദേശിയായ അസ്ഹറുദ്ദീന്‍ കേരള ക്രിക്കറ്റിനും ഇന്ത്യന്‍ ക്രിക്കറ്റിനും വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ സെലക്ഷന്‍ ട്രയലില്‍ പങ്കെടുത്ത അസ്ഹറുദ്ദീന്‍ വരും സീസണില്‍ വന്‍ പ്രതീക്ഷയാണ് നല്‍കിയിരുന്നത്. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച ചതുര്‍ദിന മത്സരത്തില്‍ കേരളത്തിനായി ഗുജറാത്തിനെതിരെ നേടിയ 141 റണ്‍സ് അടക്കം 329 റണ്‍സ് നേടി കേരള ടീമിന്റെ ടോപ് സ്‌കോററായി അസ്ഹറുദ്ദീന് മാറാന്‍ കഴിഞ്ഞിരുന്നു. 






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?