വിനോദ പരിപാടികള്‍ നിറച്ച് സാന്‍ഡിസ്‌ക് മൈക്രോ എസ് ഡി കാര്‍ഡുകള്‍

കൊച്ചി: (www.kvartha.com 15.09.2018) ആഗോള വീഡിയോ പ്ലാറ്റ്‌ഫോം ആയ യൂട്യൂബും വെസ്‌റ്റേണ്‍ ഡിജിറ്റലും പങ്കാളിത്ത കരാറിലേര്‍പ്പെട്ടു. കരാര്‍ അനുസരിച്ച് സാന്‍ഡിസ്‌ക് മൈക്രോ എസ്ഡി, സാന്‍ഡിസ്‌ക് അള്‍ട്രാ മൈക്രോ എസ്ഡി, യുഎച്ച്എസ്1 എന്നീ കാര്‍ഡുകള്‍ ഇനി മുതല്‍ പ്രീലോഡഡ് ആയി ലഭിക്കും. കാര്‍ഡ് ഉപയോഗിച്ച് രണ്ടോ നാലോ മണിക്കൂര്‍ ഇഷ്ടപ്പെട്ട ജനകീയ വിനോദ പരിപാടികള്‍ യൂട്യൂബില്‍ കാണാം.

സ്വന്തം വിനോദ പരിപാടികള്‍ ഒപ്പം കൊണ്ടു നടക്കാം എന്നതാണ് പ്രത്യേകത. സിനിമ ക്ലിപ്, ഷോര്‍ട്ട്ഫിലിം എന്നിവ വീഡിയോ ദൃശ്യങ്ങളില്‍ ഉള്‍പ്പെടുന്നു. ഡാറ്റാ ചാര്‍ജിനെപ്പറ്റി പേടി കൂടാതെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്യാം എന്നതാണ് മറ്റൊരു പ്രത്യേകത. എവിടേയും ഏതു സമയത്തും തുടര്‍ച്ചയായി നാലുമണിക്കൂര്‍ ജനകീയ വിനോദ പരിപാടികള്‍ കാണാന്‍ കഴിയും.

SanDisk Pre loaded entertainment programme, Kochi, News, Entertainment, Business, Technology, Smart Phone, Kerala

ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണുകള്‍ക്ക് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ 100 എംബി ട്രാന്‍സ്ഫര്‍ സ്പീഡ് വരെ ലഭിക്കും. സാന്‍ഡിസ്‌ക് അള്‍ട്രാ മൈക്രോ എസ്ഡി യുഎച്ച്എസ്1 കാര്‍ഡിന് 10 കൊല്ലത്തെ പരിമിത വാറന്റി ഉണ്ട്.

128 ജിബി വരെ ലഭ്യം. സാന്‍ഡിസ്‌ക് അള്‍ട്രാ മൈക്രോ എസ്ഡി 16 ജിബിയ്ക്ക് 850 രൂപയും, 32 ജിബിയ്ക്ക് 1550 രൂപയും 64 ജിബിയ്ക്ക് 2850 രൂപയും 128 ജിബിയ്ക്ക് 5650 രൂപയും ആണ് വില.

സാന്‍ഡിസ്‌ക് മൈക്രോ എസ്ഡി കാര്‍ഡിന് അഞ്ചു വര്‍ഷത്തെ ലിമിറ്റഡ് വാറന്റി ഉണ്ട്. 16 ജിബിയ്ക്ക് 590 രൂപയും 32 ജിബിയ്ക്ക് 1090 രൂപയുമാണ് വില.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: SanDisk Pre loaded entertainment programme, Kochi, News, Entertainment, Business, Technology, Smart Phone, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?