റഷ്യന്‍ സൈനിക വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമായി; വെടിവെച്ചിട്ടതെന്ന് സംശയിക്കുന്നു

മോസ്‌കോ: (www.kvartha.com 18.09.2018) 14 പേരുമായി പോയ റഷ്യന്‍ സൈനിക വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമായി. തിങ്കളാഴ്ച രാത്രി മെഡിറ്ററേനിയന്‍ കടലിനുമുകളില്‍ വച്ചാണ് പൊടുന്ന വിമാനം റഡാറില്‍ നിന്നും അപ്രത്യക്ഷമായത്. റഷ്യന്‍ ഐഎല്‍20 എന്ന വിമാനമാണ് കാണാതായതെന്നു പ്രതിരോധ വക്താവ് അറിയിച്ചു.

റഷ്യന്‍ സമയം രാത്രി 11മണിയോടെയായിരുന്നു ഇത്. സിറിയന്‍ തീരത്തുനിന്ന് 35 കിലോമീറ്റര്‍ അകലെയായിരുന്നു അപ്പോള്‍ വിമാനം. ഖെമെയ്മിം വ്യോമ താവളത്തിലേക്കു മടങ്ങുകയായിരുന്നു വിമാനം അപ്പോള്‍. അതേസമയം, സിറിയയിലെ ലതാകിയയില്‍ ഇസ്രയേലിന്റെ നാല് എഫ് - 16 വിമാനങ്ങള്‍ ആക്രമണം നടത്തിയ സമയമാണ് റഷ്യന്‍ വിമാനം കാണാതായതെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Russian military plane vanishes from radar off Syria, Mosco, Flight, Missing, Passengers, Gun attack, Report, News, World.

എന്നാല്‍ ഇസ്രയേലിന്റെ മിസൈല്‍ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെ സിറിയന്‍ ഭരണകൂടം തെറ്റായി റഷ്യയുടെ വിമാനം വെടിവച്ചിട്ടതായി രാജ്യാന്തര മാധ്യമമായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ സിറിയന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. വിദേശ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പ്രതികരിക്കില്ലെന്ന് ഇസ്രയേല്‍ സൈനിക വക്താവും അറിയിച്ചു.

റഷ്യന്‍ വിമാനത്തിന്റെ കാര്യത്തില്‍ ഇടപെട്ടിട്ടില്ലെന്ന് പെന്റഗണ്‍ വക്താവും അറിയിച്ചു. ഫ്രഞ്ച് നാവികസേനയുടെ കപ്പലില്‍നിന്നു റോക്കറ്റുകള്‍ വിക്ഷേപിച്ചതായും റഷ്യന്‍ പ്രതിരോധമന്ത്രാലയം പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ ഫ്രാന്‍സിനു പങ്കില്ലെന്ന് ഫ്രഞ്ച് സൈന്യത്തിന്റെ വക്താവും വ്യക്തമാക്കി.

വിമാനത്തിലുണ്ടായിരുന്നവരെക്കുറിച്ചും ഇതുവരെ വിവരമൊന്നുമില്ല. രക്ഷാപ്രവര്‍ത്തനം നടക്കുന്നു. മെഡിറ്ററേനിയന്‍ കടലില്‍ വിമാനം മുങ്ങാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍ വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു.

വിമതരുടെ കൈവശമുള്ള ഇദ്‌ലിബ് പട്ടണത്തിനുനേരെ ആക്രമണം ഉണ്ടാകില്ലെന്ന് റഷ്യ പറഞ്ഞു മണിക്കൂറുകള്‍ക്കുള്ളിലാണു വിമാനം റഡാറില്‍നിന്നു കാണാതായത്. മാത്രമല്ല, പട്ടണം സൈനിക വിമുക്ത മേഖലയായി റഷ്യ, തുര്‍ക്കി പ്രസിഡന്റുമാര്‍ പ്രഖ്യാപിച്ചിരുന്നു. നാലു മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കുശേഷമാണ് ഇരു നേതാക്കന്മാരും ഈ നിലപാടിലെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Russian military plane vanishes from radar off Syria, Mosco, Flight, Missing, Passengers, Gun attack, Report, News, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?