ഈ വിഷവിത്തിനെയാണോ കേരളം സ്‌നേഹിച്ചത്? പ്രധാനമന്ത്രിക്കെതിരെ പോസ്റ്റിട്ട ഹനാനെതിരെ സോഷ്യല്‍ മീഡിയയില്‍ കടന്നാക്രമണം; സത്യാവസ്ഥയുമായി കരഞ്ഞുപറഞ്ഞ് ഹനാന്‍ തന്നെ രംഗത്ത്

തിരുവനന്തപുരം: (www.kvartha.com 03.09.2018) കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോളജ് വേഷത്തില്‍ മീന്‍ വിറ്റ് മാധ്യമശ്രദ്ധ നേടിയ 'ഹനാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അപമാനിച്ചു എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുകയാണ്. 'നരേന്ദ്ര മോഡിക്ക് എന്ത് പണിയാണ് കൊടുക്കുക എന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഹനാന്‍ ഹനാനി എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് പ്രചരിച്ചത്. ഈ പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടി സൈബര്‍ ആക്രമണം ശക്തമായതോടെ വിശദീകരണവുമായി ഒടുവില്‍ ഹനാന്‍ തന്നെ രംഗത്തെത്തി.

'എനിക്ക് ഇങ്ങനെയൊരു ഫേസ്ബുക്ക് പേജില്ലെന്നാണ് ഹനാന്‍ പറയുന്നത്. എന്റെ പേരില്‍ കുറേ വ്യാജ ഫേസ്ബുക്ക് പേജുകള്‍ സജീവമാണ്. എന്നാല്‍ ഞാന്‍ ഫേസ്ബുക്കില്‍ ഒട്ടും സജീവമല്ല. എല്ലാ പേജുകളും എന്റെ ചിത്രമാണ് മുഖചിത്രമായി നല്‍കിയിരിക്കുന്നത്. ഇതുവരെ രാഷ്ട്രീയപരമായി പോസ്റ്റുകളോ വാക്കുകളോ ഞാനെങ്ങും പറഞ്ഞിട്ടില്ല'' എന്ന് ഹനാന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചു.

Cyber attack against Hanan, Thiruvananthapuram, News, Social Network, Prime Minister, Narendra Modi, Facebook, Politics, Trending, Complaint, Kerala

ഈ വിഷവിത്തിനെയാണോ കേരളം സ്‌നേഹിച്ചത് എന്ന അടിക്കുറിപ്പോടെ സംഘപരിവാര്‍ സ്വാധീനമുള്ള ഫേസ്ബുക്ക് പേജില്‍ നിന്നുമാണ് ഇത്തരത്തിലുള്ള അപവാദ പ്രചരണം നടക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സൈബര്‍ പോലീസിനും സിറ്റി പോലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കുമെന്ന് ഹനാന്‍ പറഞ്ഞു.

മീന്‍ വിറ്റ് ജീവിതവും പഠനവും ഉള്‍പ്പെടെ മുന്നോട്ടു നീക്കിയിരുന്ന ഹനാന്‍ മാധ്യമങ്ങളിലൂടെ വാര്‍ത്ത ആയതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ താരമായിരുന്നു. തുടര്‍ന്ന് ഒരു വിഭാഗം ഹനാനെ സംഘടിതമായി ചേര്‍ന്ന് സൈബര്‍ ആക്രമണം നടത്തുകയും ചെയ്തിരുന്നു.

അതിനിടെയാണ് പ്രധാനമന്ത്രിക്കെതിരെയുള്ള പോസ്റ്റും ഫേസ്ബുക്കില്‍ വന്ന് ഹനാനെ അപമാനിച്ചിരിക്കുന്നത്. തന്നെ രാജ്യദ്രോഹിയാക്കി സോഷ്യല്‍ മീഡിയ മുദ്രകുത്തിയതോടെയാണ് സൈബര്‍ ആക്രമങ്ങള്‍ക്കെതിരെ ഹനാന്‍ പ്രതികരിച്ചത്.

ആദ്യം പുകഴ്ത്തി, പിന്നെ കളിയാക്കി, ഇപ്പോള്‍ രാജ്യദ്രോഹിയാക്കുകയാണോ എന്നും ഇങ്ങനെ ദ്രോഹിക്കാന്‍ എന്തു തെറ്റാണ് ചെയ്തതെന്നും ഹനാന്‍ ചോദിക്കുന്നു.

Keywords: Cyber attack against Hanan, Thiruvananthapuram, News, Social Network, Prime Minister, Narendra Modi, Facebook, Politics, Trending, Complaint, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?