കാണാതായ പശുവിനെ അന്വേഷിച്ചെത്തിയ യുവാവിനെ മരത്തില്‍ പിടിച്ചുകെട്ടി, കൈകള്‍ അറുത്തുമാറ്റി

റെയ്‌സണ്‍(മദ്ധ്യപ്രദേശ്): (www.kvartha.com 03.09.2018) കാണാതായ പശുവിനെ തേടിയെത്തിയ യുവാവിന്റെ കൈകള്‍ അറുത്തുമാറ്റിയെന്ന് ആരോപണം.  കല്ലു സഹു എന്നയാളുടെ കൈകളാണ് സത്തു യാദവും കുടുംബാംഗങ്ങളും ചേര്‍ന്ന് അറുത്തുമാറ്റിയത്. തന്റെ പശുവിനെ അന്വേഷിച്ച് കല്ലു സഹു സത്തു യാദവിന്റെ വീട്ടിലെത്തിയിരുന്നു. പശുവിനെ കുറിച്ച് ചോദിച്ചപ്പോള്‍ യാദവിന്റെ മറുപടി തൃപ്തികരമായിരുന്നില്ല. തുടര്‍ന്ന് കല്ലുസഹു സത്തു യാദവുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു. ഇതിനിടെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് കല്ലു സഹുവിനെ സമീപത്തെ മരത്തില്‍ പിടിച്ച് കെട്ടുകയായിരുന്നു.

National, Crime, Chopped off

യാദവും കുടുംബാംഗങ്ങളും കല്ലു സഹുവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും വാളുപയോഗിച്ച് കൈകള്‍ വെട്ടിമാറ്റുകയുമായിരുന്നു. കല്ലുസഹുവിന്റെ ബന്ധു എത്തിയാണ് അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. ആദ്യം സമീപത്തെ ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ ഭോപ്പാലിലെ ആശുപത്രിയിലേയ്ക്ക് മാറ്റി.

യാദവിനേയും മകനേയും പോലീസ് അറസ്റ്റ് ചെയ്തു. യാദവിന്റെ ഭാര്യയും മറ്റൊരു മകനും ജോലിക്കാരനും ഒളിവിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Police registered a case in connection with the incident and arrested Yadav and his son on Sunday, Meena said. A search was on for three others - Yadav's wife, his another son and a servant - who were also allegedly involved in the incident, he added.

Keywords: National, Crime, Chopped off 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?