ഗര്‍ഭിണിയായ അയല്‍ക്കാരിയെ കൊന്നു മൃതദേഹം സ്യൂട്ട്‌കേസിലാക്കി വഴിയിലുപേക്ഷിച്ചു; ദമ്പതികള്‍ അറസ്റ്റില്‍
നോയിഡ: (www.kvartha.com 11.09.2018) ഗര്‍ഭിണിയായ അയല്‍ക്കാരിയെ കൊന്നു മൃതദേഹം സ്യൂട്ട്‌കേസിലാക്കി വഴിയിലുപേക്ഷിച്ച സംഭവത്തില്‍ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. ബിസ് രാഖ് പരിധിയില്‍ താമസിക്കുന്ന മാല എന്ന യുവതിയാണു നോയിഡയില്‍ കൊല്ലപ്പെട്ടത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി നടന്ന കൊലപാതകത്തില്‍ തിങ്കളാഴ്ചയാണ് പോലീസ് ദമ്പതികളെ അറസ്റ്റ് ചെയ്യുന്നത്. സംഭവത്തില്‍ മാലയുടെ അയല്‍വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന സൗരഭ് ദിവാകര്‍, ഭാര്യ റിതു എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
സംഭവത്തെ കുറിച്ച് ഗൗതംബുദ്ധ നഗര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് അജയ് പാല്‍ ശര്‍മ പറയുന്നത് ഇങ്ങനെയാണ്:
മാല വാടകയ്ക്കു താമസിക്കുന്ന വീട്ടില്‍ കഴിഞ്ഞ വ്യാഴാഴ്ച ഏതാനും ബന്ധുക്കള്‍ സന്ദര്‍ശനത്തിനെത്തിയിരുന്നു. കുറച്ചു മാസങ്ങള്‍ക്കു മുന്‍പുമാത്രം വിവാഹിതയായ മാല, സ്യൂട്ട്‌കേസില്‍ സൂക്ഷിച്ചിരുന്ന അവരുടെ സ്വര്‍ണാഭരണങ്ങളും വിലപിടിപ്പുള്ള വസ്ത്രങ്ങളും മറ്റും ബന്ധുക്കളെ കാണിച്ചു. ഇത് അടുത്തുണ്ടായിരുന്ന റിതുവിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് വീട്ടിലേക്കു മടങ്ങിയ റിതു ഭര്‍ത്താവ് സൗരഭിനോട് ഇക്കാര്യം പറഞ്ഞു.
അടുത്ത ദിവസം രാത്രി ഒന്‍പതുമണിയോടെ മാലയെ അവരുടെ ഭര്‍ത്താവ് ശിവം ജോലിക്കായി പുറത്തുപോയ സമയത്ത് ദമ്പതികള്‍ വീട്ടിലേക്കു ക്ഷണിച്ചു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തി. സ്യൂട്ട് കേസിലുണ്ടായിരുന്ന യുവതിയുടെ സ്വര്‍ണാഭരണങ്ങളും വസ്ത്രങ്ങളും മൊബൈല്‍ ഫോണും എടുത്തശേഷം മൃതദേഹം അതേ സ്യൂട്ട്‌കേസില്‍ തന്നെ ഒളിപ്പിച്ചു. തുടര്‍ന്നു മൃതദേഹം ഒളിപ്പിച്ച സ്യൂട്ട്‌കേസുമായി ദമ്പതികള്‍ ഗാസിയാബാദിലേക്കു പോയി. സ്യൂട്ട്‌കേസ് വഴിയില്‍ ഉപേക്ഷിച്ചു. റിതു അമ്മാവന്റെ വീട്ടിലേക്കും പോയി.
അടുത്ത ദിവസം യുവതിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെ സ്യൂട്ട്‌കേസില്‍ ഒളിപ്പിച്ച നിലയില്‍ യുവതിയുടെ മൃതദേഹം ഗാസിയാബാദില്‍നിന്നു കണ്ടെത്തിയെന്ന വിവരവും പോലീസിനു ലഭിച്ചു. അന്വേഷണത്തില്‍ മൃതദേഹം മാലയുടേതാണെന്നു സ്ഥിരീകരിക്കുകയും ചെയ്തു.
ഇതോടെ സ്ത്രീധനത്തെ ചൊല്ലി ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്നു മകളെ കൊന്നതാണെന്ന് ആരോപിച്ചു മാലയുടെ മാതാപിതാക്കള്‍ രംഗത്തെത്തി. തുടര്‍ന്ന് ശിവത്തെ പിടികൂടി ചോദ്യം ചെയ്തു. എന്നാല്‍ സംഭവസമയത്ത് ശിവം ജോലിസ്ഥലത്തുണ്ടായിരുന്നുവെന്ന് തെളിഞ്ഞതോടെ ഇയാളെ വിട്ടയച്ചു.
ഇതിനിടെ, അയല്‍വാസികളായ ദമ്പതികളെ കാണാനില്ലെന്നു വിവരം ലഭിച്ചതോടെ അവരെ കേന്ദ്രീകരിച്ചായി പോലീസിന്റെ അന്വേഷണം. ഒടുവില്‍ ഇരുവരെയും പിടികൂടി. മോഷണവസ്തുക്കളും ഇവരില്‍നിന്നു പിടിച്ചെടുത്തു.
കൊലപാതകം (ഐപിസി 302), തെളിവു നശിപ്പിക്കല്‍ (ഐപിസി 201), ഗര്‍ഭസ്ഥ ശിശുവിന്റെ മരണത്തിനു കാരണമാകല്‍ (ഐപിസി 316), മോഷണം (ഐപിസി 394) എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ദമ്പതികള്‍ക്കെതിരെ കേസെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Noida Couple Kills Pregnant Neighbour, Stuffs Body In Suitcase, Murder, Crime, Criminal Case, News, Police, Arrested, Couples, Pregnant Woman, National.

Powered by Info News For You

Comments
Post a Comment