തുലാവര്‍ഷം ചതിക്കുമോ? ഡാം തുറക്കുന്നതില്‍ ആശങ്ക: പ്രവചനം കാത്തുസര്‍ക്കാര്‍


തിരുവനന്തപുരം (www.evisionnews.co): തുലാവര്‍ഷം അടുത്തെത്തിയിട്ടും ജലസംഭരണികളിലെ വെള്ളം കുറയ്ക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തില്‍ സര്‍ക്കാര്‍. വൈദ്യുതി, ജലവകുപ്പുകളുടെ പ്രധാന സംഭരണികളിലെല്ലാം ഇപ്പോഴും 80 ശതമാനത്തിലധികം വെള്ളമുണ്ട്. ചിലയിടങ്ങളില്‍ 90ശതമാനം കടന്നു. ഇടുക്കി ഉള്‍പ്പെടെ ഡാമുകളില്‍ 40ശതമാനം വരെ വെള്ളം നിറയുന്നതു തുലാവര്‍ഷ കാലത്താണെന്നിരിക്കെ, ഇപ്പോഴും നിരപ്പു താഴ്ത്തിനിര്‍ത്താന്‍ ശ്രമം തുടങ്ങിയിട്ടില്ല. തുലാവര്‍ഷത്തിന്റെ തീവ്രതയെക്കുറിച്ചുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തിനായി കാക്കുകയാണെന്നാണ് അധികൃതരുടെ നിലപാട്.

കേരളത്തില്‍ ഒക്ടോബര്‍ ഒന്നു മുതലാണ് തുലാവര്‍ഷം. സെപ്തംബര്‍ പകുതിയോടെ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം വരാറുണ്ട്. ഇത്തവണ അതു വന്നിട്ടില്ല. ഒക്ടോബര്‍ പകുതിയോടെയേ തുലാവര്‍ഷം തുടങ്ങൂ എന്ന നിഗമനത്തിലാണു കാലാവസ്ഥാ വകുപ്പ്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ മൂന്നു മാസത്തിനിടെ ശരാശരി 480മില്ലിമീറ്റര്‍ മഴയാണു കേരളത്തില്‍ പെയ്യാറുള്ളത്. ഇതില്‍ നല്ലൊരു പങ്കും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണു ലഭിക്കുക. കഴിഞ്ഞവര്‍ഷം കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം, എറണാകുളം ഉള്‍പ്പെടെ ജില്ലകളില്‍ ശരാശരിയിലും കൂടുതല്‍ ലഭിച്ചു. ഇത്തവണയും തുലാവര്‍ഷം ശക്തമായാല്‍ വെള്ളം വന്‍തോതില്‍ ഒന്നിച്ചു തുറന്നുവിടേണ്ടിവരും.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?