പ്രളയ ദുരിതാശ്വാനിധിയുടെ ദുര്‍വിനിയോഗം: മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അയോഗ്യരാക്കണമെന്ന് ലോകായുക്തയില്‍ ഹര്‍ജി

തിരുവനന്തപുരം:(www.kvartha.com 17/09/2018) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്യുന്നതായി പരാതിപ്പെട്ട് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും എതിര്‍കക്ഷികളാക്കി ലോകായുക്തയ്ക്ക് മുന്നില്‍ മുന്‍ കേരള സര്‍വ്വകലാശാല സിന്‍ഡികേറ്റ് അംഗവും പൊതുപ്രവര്‍ത്തകനുമായ ആര്‍ എസ് ശശികുമാര്‍ ഹര്‍ജി നല്‍കി. മുതിര്‍ന്ന അഭിഭാഷകനായ ജോര്‍ജ് പൂന്തോട്ടമാണ് ഹര്‍ജിക്കാരന് വേണ്ടി ഹാജരായത്.

എന്‍ സി പി നേതാവായിരുന്ന ഉഴവൂര്‍ വിജയന്റെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും ചെങ്ങന്നൂര്‍ എംഎല്‍എ ആയിരുന്ന കെ കെ രാമചന്ദ്രന്‍ നായരുടെ സ്വകാര്യ കടങ്ങളായ കാര്‍ വായ്പയും സ്വര്‍ണ്ണ വായ്പയും വീട്ടുന്നതിന് എട്ടര ലക്ഷത്തിലധികം രൂപയും സി പി എം പാര്‍ട്ടി സെക്രട്ടറിക്ക് അകമ്പടി പോകുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ട പോലീസുകാരന്റെ കുടുംബത്തിന് നിയമ പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങള്‍ക്ക് പുറമേ 20 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കാബിനറ്റ് തീരുമാനപ്രകാരമാണ് നല്‍കിയത്. മന്ത്രിസഭയില്‍ അജണ്ടക്ക് പുറമേ എടുത്ത ഈ തീരുമാനങ്ങള്‍ അഴിമതിയും അനീതിയും സ്വജനപക്ഷപാത മാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

News, Thiruvananthapuram, Kerala, Complaint,Complaint against CMDRF utilization


ദുരിതാശ്വാസനിധിയില്‍ നിന്നും ആനുകൂല്യങ്ങള്‍ അനുവദിക്കുന്ന വ്യവസ്ഥകള്‍ ലംഘിച്ച് ദുരിതാശ്വാസ നിധി ദുര്‍ വിനിയോഗം ചെയ്ത മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അയോഗ്യരാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫയലില്‍ സ്വീകരിച്ച ഹര്‍ജി തുടര്‍ അന്വേഷണത്തിനും തുടര്‍വാദങ്ങള്‍ക്കുമായി 27 ലേക്ക് ജസ്റ്റിസ് പയസ് ഇ കുര്യാകോസ് ഉപലോകായുക്ത ജസ്റ്റിസ് എ കെ ബഷീര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Complaint,Complaint against CMDRF utilization 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?