മുളിയാര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: ഡി സി സി നിശ്ചയിച്ച സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രവര്‍ത്തിച്ച കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റി കെ പി സി സി പിരിച്ചുവിട്ടു

കാസര്‍കോട്: (www.kasargodvartha.com 17.09.2018) മുളിയാര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡി സി സി നിശ്ചയിച്ച സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത മുളിയാര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ടി ഗോപിനാഥന്‍ നായരുടെ നേതൃത്വത്തിലുള്ള മണ്ഡലം കമ്മിറ്റി കെ പി സി സി പ്രസിഡണ്ട് എം എം ഹസന്‍  പിരിച്ചു വിട്ടു. കെ പി സി സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവിയാണ് ഇക്കാര്യം അറിയിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട യു ഡി എഫ് കണ്‍വീനര്‍ ഇ മണികണ്ഠനെ സംഘടന വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്തായും കെ പി സി സി അറിയിച്ചു.

Muliyar, Congress, Bank, Election, Kasaragod, News, Muliyar Service Co-Operative Bank

കഴിഞ്ഞദിവസമാണ് കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചു കൊണ്ട് മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകരുടെ വന്‍ പങ്കാളിത്വത്തോടെ വിമത കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്തത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ബോവിക്കാനം സൗപര്‍ണ്ണിക ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷനില്‍ 300 ഓളം പേര്‍ പങ്കെടുത്തിരുന്നു. ഡി സി സി പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടികയിലെ നാല് പേരും വിമതരായി പത്രിക നല്‍കിയിരുന്ന ഏഴുപേരും കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നു.

കണ്‍വെന്‍ഷനില്‍ സഹകരണ മുന്നണി ചെയര്‍മാനും കോണ്‍ഗ്രസ് മുളിയാര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറിയുമായ കെ കുഞ്ഞുണ്ടനാണ് അധ്യക്ഷത വഹിച്ചത്. മണ്ഡലം പ്രസിഡന്റ് ടി ഗോപിനാഥന്‍ നായര്‍, മുന്നണി കണ്‍വീനറും നിലവില്‍ ബാങ്ക് പ്രസിഡന്റുമായ കെ ഗോപാലന്‍, മുളിയാര്‍ പഞ്ചായത്തിലെ ഏക കോണ്‍ഗ്രസ് അംഗം ശോഭ പയോലം, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി കെ പുഷ്പ, മുന്‍ മണ്ഡലം പ്രസിഡന്റ് ചേടിക്കാല്‍ കുഞ്ഞിരാമന്‍, ലോയേഴ്സ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി രാമചന്ദ്രന്‍ എന്നിവരും ബാങ്കിന്റെ നിലവിലുള്ള ഭരണ സമിതി അംഗങ്ങളും വിമത സ്ഥാനാര്‍ഥികളുമായ ഇ പവിത്രസാഗര്‍, ടി  കുഞ്ഞിരാമന്‍, സി ബാലകൃഷ്ണന്‍ എന്നിവരും കണ്‍വെന്‍ഷനില്‍ പങ്കെടുത്തവരില്‍പ്പെടും. ബാങ്ക് സ്ഥിതി ചെയ്യുന്ന കാനത്തൂരിലെയും പേരടുക്കം, പാണൂര്‍, ഇരിയണ്ണി തുടങ്ങിയ സ്ഥലങ്ങളിലെയും നിരവധി പേര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നു.

കണ്‍വെന്‍ഷനില്‍ സംസാരിച്ച ടി ഗോപിനാഥന്‍ നായരും പി രാമചന്ദ്രനും ഡി സി സി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. ഡി സി സി പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടികയില്‍ പെടുന്ന എ ശ്രീലത, ബി പുഷ്പലത എന്നിവരും കണ്‍വെന്‍ഷനില്‍ സംബന്ധിച്ചിരുന്നു.

മുളിയാര്‍ പഞ്ചായത്തില്‍ നിന്നുമുള്ള രണ്ട് ഡി സി സി ജനറല്‍ സെക്രട്ടറിമാരില്‍ എം കുഞ്ഞമ്പു നമ്പ്യാര്‍ ഡി സി സി പ്രഖ്യാപിച്ച സ്ഥാനാര്‍ഥിപട്ടികയില്‍ ഇടം നേടിയിരുന്നു. മുളിയാറില്‍ ശനിയാഴ്ച നടന്നത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക കണ്‍വെന്‍ഷനല്ലെന്നും കണ്‍വെന്‍ഷനില്‍ പങ്കെടുത്ത കോണ്‍ഗ്രസിന്റെ ഭാരവാഹികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും സംഘടനാ ചുമതല വഹിക്കുന്ന ഡി സി സി ജനറല്‍ സെക്രട്ടറി എ ഗോവിന്ദന്‍ നായര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയുടെ അച്ചടക്ക നടപടി ഉണ്ടായിരിക്കുന്നത്. 23-ന് കാനത്തൂരിലുള്ള ബാങ്ക് ആസ്ഥാനത്തുവെച്ച് രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് നാല് മണിവരെയാണ് വോട്ടെടുപ്പ് നടക്കുക. 4453 പേര്‍ക്കാണ് വോട്ടവകാശമുള്ളത്. അച്ചടക്ക നടപടിയോടെ പാര്‍ട്ടിയിലെ വിമത പ്രവര്‍ത്തനം തെരെഞ്ഞടുപ്പിനെ എങ്ങനെ ബാധിക്കുമെന്നത് കണ്ടറിയണം.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Muliyar, Congress, Bank, Election, Kasaragod, News, Muliyar Service Co-Operative Bank
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?